മന്ത്രി കേളുവിന് അഭിവാദ്യങ്ങള്‍ നേരുന്ന തിരിക്കിലാണ് കേരളത്തിലെ പുരോഗമന പ്രസ്ഥാനക്കാര്‍.കേരളത്തില്‍ ഒരു ആദിവാസിയെ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ ക്രഡിറ്റ് മുഴുവനായും സി പി എം എന്ന വിപ്ലവാര്ട്ടിക്ക് അവകാശപ്പെട്ടതാണ്.കേളുവിന്റെ ഇതേ മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിക്ക് ശേഷം കുറിച്യ വിഭാഗത്തില്‍ നിന്നും വീണ്ടും ഒരു മന്ത്രിയുണ്ടായത് പ്രശംസനീയംതന്നെ.
പട്ടികജാതി/ പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന് ‘കോളനി’പ്രയോഗം എടുത്തു മാറ്റിയതും കേരളം ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. നിയമം മൂലം കോളനിയില്ലാതാക്കിയതിന്റെ ചരിത്രം എക്കാലവും കെ രാധാകൃഷ്ണന് എന്ന മന്ത്രിയുടെ പേരില്‍ തന്നെയായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല.
എന്നാല്‍ കെ രാധാകൃഷ്ണന് പകരം വന്ന കേളുവിന് എന്തുകൊണ്ട് രാധാകൃഷ്ണന്റെ വകുപ്പുകള്‍ നല്‍കിയില്ല എന്നചോദ്യത്തിന് നിങ്ങള്‍ ഉത്തരം പറഞ്ഞേ മതിയാവൂ…വിപ്ലവാര്ട്ടിയുടെ ഏത് നേതാവാണ് പാര്‍ട്ടി രാധാകൃഷ്ണന്റെ രണ്ടു വകുപ്പുകളും എടുത്തു മാറ്റാന്‍ ഇടപെട്ടതെന്ന് കേരളീയരോട് പറയണം സഖാക്കളേ…..
കേളു റിയാസിനെയോ വീണയേയോ പോലെ നിയമസഭയില്‍ എത്തിയ വ്യക്തിയല്ല. പുതുമുഖവുമല്ല. രണ്ടാം തവണയാണ് സഖാവ് കേളുവും മാനന്തവാടിയില്‍ നിന്നും പൊരുതി ജയിച്ച് കേരള നിയമസഭയില്‍ എത്തുന്നത്. മാത്രവുമല്ല അദ്ദേഹം സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ആദിവാസികള്‍ ഏറെ അധിവസിക്കുന്ന വയനാട് തിരുനെല്ലിയിലെ ഇടയൂര്‍ക്കുന്ന് ഗ്രാമപഞ്ചായത്തംഗം, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ ജനപ്രതിനിധിയായി പത്തുവര്‍ഷം സേവനമനുഷഠിച്ചു. അതിനുശേഷം തിരുനെല്ലി ഡിവിഷനില്‍നിന്നുള്ള മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗമായി. ഈ രീതികളിലെല്ലാം എന്ന രീതിയില്‍ ഭരണരംഗത്ത് നേടിയ പരിചയ സമ്പത്തുമായാണ് സഖാവ് ഒ കേളു നിയമസഭയില്‍ എത്തിയത്.
എന്നിട്ടും,തുടക്കക്കാരായ റിയാസിനൊ സഭാ പ്രതിനിധിയായി എത്തിയ വീണയ്ക്കോ കൊടുത്ത സുപ്രധാന വകുപ്പുകള്‍ പോലെ കേളുവിന് കൊടുത്തില്ലെന്നു മാത്രമല്ല, പകരക്കാരനായപ്പോള്‍ ദേവസ്വം എടുത്തു മാറ്റുകയും ചെയ്തു. പാര്‍ലമെന്ററി കാര്യത്തിലുള്ള പരിചയമോ, അതോ ഭക്തിപരമായ കാര്യങ്ങളിലെ പരിചയമോ ? വരേണ്യ വര്‍ഗത്തിന്റെ പിന്തുണോ ഒക്കെയാവണമോ ദേവസ്വം വകുപ്പിന്റെ മന്ത്രിയാവാനുള്ള യോഗ്യതയെന്ന് ആര്‍ക്കും നിശ്വയമില്ല.
‘ഹേയ്….ഒരു ആദിവാസി, പട്ടികവര്ഗ്ഗക്കാരന്; ദേവസ്വം ഭരിക്കാനോ…..?!,സവര്‍ണ്ണന്റെ ക്ഷേത്രം ഭരിക്കാനോ…..?!. ഇല്ല്യ…. സമ്മതിക്കില്ല്യ….’. അത് കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോഴും ഏറെ പ്രതിരോധം ഉണ്ടായതാണല്ലോ…ഒരു ആദിവാസിയെ അംഗീകരിക്കാന്‍ വരേണ്യ വര്‍ഗം തയ്യാറാവില്ല. അത് മന്ത്രിയായാലും ശരി ആരായാലും ശരി. സി പി എം തെറ്റു തിരുത്തല്‍ ആരംഭിച്ചിരിക്കുന്നു. വെള്ളാപ്പള്ളിയേയും സുകുമാരന്‍ നായരേയും ഭയന്നു തുടങ്ങിയിരിക്കുന്നു.
ഇതിന്റെ പേരാണ് മക്കളേ ജാതി. സവര്‍ണ്ണതാ ബോധം. നവോത്ഥാനവും മതിലും സമിതിയും പോയിത്തുലയട്ടെ, ജാതിവാദികളും മതവാദികളും അവരുടെ വോട്ടില്‍ കണ്ണുനട്ടിരിക്കുന്ന കക്ഷിരാഷ്ട്രീയക്കാരും, നെടുനാള്‍ വാഴട്ടെ…ഇത് കേരളമാണ്.. ഇതൊക്കെ ഖേദകരവുമാണ്.