കോഴിക്കോട് : പന്തീരാങ്കാവ് പൊലീസ് കേരളത്തിലെ പൊലീസ് സേനയ്ക്ക് ആകെ അപമാനമാണെന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി സതീദേവി. ഗാര്‍ഹിക പീഡനപരാതിയില്‍ നവവധു നല്കിയ പരാതിയില്‍ പ്രതിയായ രാഹുല്‍ ഗോപാല്‍ രാജ്യംവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു പി സതീദേവി. പെണ്‍കുട്ടി നല്കിയ പരാതി ഗൗരവത്തോടെ കാണാന്‍ തയ്യാറാവാത്ത പൊലീസ് രാഹുലിന് വിദേശത്തേക്ക് കടക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.
ഒരാഴ്ചമുന്‍പാണ് രാഹുലും പരാതിക്കാരിയുമായുള്ള വിവാഹം നടന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ഇതു സംബന്ധിച്ച് പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ശരീരത്തിലുണ്ടായ മര്‍ദ്ദനത്തിന്റെ പാടുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ പൊലീസ് ഒഴിവാക്കി. ശരീരത്തില്‍ നെറ്റിയിലും കഴുത്തിലും മറ്റുമായി പരി്ക്കുകള് ഉണ്ടായിട്ടുണ്ടെന്നും, വിദഗ്ധ അന്വേഷണം ആവശ്യമാണെന്നും പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു.
പരാതിയില്‍ ആരോപണവിധേയനായ രാഹുല്‍ പി ഗോപാല്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെതന്നെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതി ഞങ്ങളുടെ നിരീക്ഷണത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് നടക്കുമെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ബംഗ്ലൂര് വഴി പ്രതി സിംഗപ്പുൂരിലേക്ക് കടന്നുവെന്നാണ് പുതുതായി ലഭ്യമായ വിവരം.
പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചു;ക്ഷേത്ര പൂജാരിക്കെതിരെ പരാതിയുമായി യുവതി
പൊലീസ് അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് എ ഡി ജി പി ക്ക് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മമുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടരാനിരിക്കെയാണ് രാഹുല്‍ രാജ്യം വിട്ടതായി സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
കോട്ടയം സ്വദേശിനിയായ യുവതിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതായും ഇക്കാര്യം മറച്ചുവച്ചാണ് പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം.