കൊച്ചി:ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് സംഗീത സംവിധായകന് രമേശ് നാരായണ്‍.മൊമെന്റോ തന്ന ശേഷം ആസിഫ് അലി തന്നെയാണ് പുറകിലോട്ട് മാറിനിന്നതെന്നും രമേശ് നാരായണ്‍ ന്യായീകരിച്ചു.ചടങ്ങില്‍ പുരസ്കാരം നല്കാന് നടന് ആസിഫ് അലിയെയാണ് ക്ഷണിച്ചത്.ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു.എന്നാല്‍ താല്പ്പര്യമില്ലാതെ, ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങി സംവിധായകന് ജയരാജനെ വേദിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.
താന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ തന്നെ വിളിച്ചിരുന്നില്ല.അതിനാല്‍ തനിക്ക് നല്ല വിഷമം തോന്നി.ഇത് ഞാന്‍ സംഘാടകരെ അറിയിച്ച ശേഷം എനിക്ക് സ്റ്റേജിന് പുറത്തുവെച്ച് മൊമെന്റോ തരാന്‍ തീരുമാനിക്കുകയായിരുന്നു.ഞാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ സംവിധായകന് എന്ന നിലയില്‍ ജയരാജിന്റെ കയ്യില്‍നിന്ന് വാങ്ങാനായിരുന്നു ആഗ്രഹമെന്നും അതിനാല്‍ ജയരാജനെ വിളിച്ചപ്പോള്‍ ആസിഫ് സ്വയം പിറകിലോട്ട് പോകുകയായിരുന്നുവെന്നും രമേശ് നാരായണ്‍ പറഞ്ഞു.