കൊച്ചി:ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഹൈകോടതിക്കെതിരെയുള്ള പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കോടതിയലക്ഷ്യ കേസ്.ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്.ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടത് നേരത്തെ ഹൈകോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു.
ഹൈകോടതിയുടെ ഈ വിധി തിരക്കഥയുടെ ഭാഗമായിരുന്നുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം.പ്രസ്താവനക്കെതിരെയാണ് കോടതിയലക്ഷ്യ കേസ്.എന്നാല്‍
കേസില്‍ ഹാജരാകുന്നതില്‍ സ്ഥിരമായി ഇളവ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളി.
വടകരയില്‍ ഷാഫി പറമ്പിലിനെ നേരിടാന്‍ കോണ്‍ഗ്രസ് വിമതന്
ഹൈകോടതി വിധിയെ തുടര്‍ന്ന് ഷുഹൈബ് വധക്കേസില്‍ നീതി നിഷേധിക്കപ്പെട്ടുവെന്ന് കെ സുധാകരന് പ്രതികരിച്ചിരുന്നു.സിബിഐഅന്വേഷണം വരാതിരിക്കാന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രതികരിച്ചിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു അന്ന് എംപിയുടെ പ്രതികരണം.