ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള തിരച്ചില്‍ പുരോഗമിക്കവെ ഗംഗാവലി പുഴയ്ക്ക് അടിയിലുളള ലോറി അര്‍ജുന്റേതെന്ന് സ്ഥീരികരിച്ച് ദൗത്യ സംഘം.നിലവില്‍ ഐ ബോഡ് ഡ്രോണ്‍ ശക്തമായ സിഗ്നല്‍ കണ്ടെത്തിയ നദിയിലെ ഭാഗത്ത് ഇറങ്ങാനാവാതെ നില്‍ക്കുകയാണ് മുങ്ങല്‍ വിദഗ്ധര്‍.
നദിയിലെ ഒഴുക്കിന്റെ ശക്തിയെ തുടര്‍ന്ന് ഡിങ്കി ബോട്ടുകളെ അവിടെ ഉറപ്പിച്ച് നിര്‍ത്താന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്.ഐ ബോഡ് ഡ്രോണ്‍ പരിശോധനയില്‍ നദിയില്‍ ലോഹ സാന്നിധ്യം ഉറപ്പിച്ചിരുന്നു.ശക്തമായ സിഗ്നലാണ് ലഭിച്ചത്.വൈകിട്ട് 6 മണിയോടെ ദൗത്യ സംഘം മാധ്യമങ്ങളെ കാണും.