അര്‍ജുനായുളള തിരച്ചില്‍ 11-ാം ദിവസവും പുരോഗമിക്കവെ രക്ഷാപ്രവര്‍ത്തനത്തിന് മീന്‍പിടുത്ത വളളങ്ങള്‍ എത്തിച്ചു.നിലവില്‍ സാനി എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നത് തുടരുന്നു.ഗംഗാവലിയിലെ അടിയൊഴുക്ക് ഇന്നും ദൗത്യത്തിന് തിരിച്ചടിയാവുന്നു.നാവികസേനാ സംഘം പുഴയില്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ഗംഗാവലി പുഴയിലെ അടിയൊഴുക്ക് നിലവില്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.