സിദ്ധരാമയ്യ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ യാഥാര്‍ത്ഥ്യമായാല്‍ അഅന്യ സംസ്ഥാന തൊഴിലാളിള്‍ ഭൂരിഭാഗംപേരും ബാംഗ്ലൂര്‍ വിടേണ്ടിവരും.ജോലി തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അവസരം നിഷേധിക്കുന്നതാണ് സംസ്ഥാന സര്ക്കാരിന്റെഐ ടി കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍ അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ഇതോടെ വെട്ടിലാവും. കന്നഡികര്‍ക്ക് ജോലിയില്‍ പ്രാമുഖ്യം വേണമെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഐ ടി
വിനോദ സഞ്ചാര സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍, കോളജുകള്‍, യൂണിവേഴ്സിറ്റികള്‍, ഹോട്ടലുകള്‍, തുടങ്ങിയ വയിലെല്ലാം കന്നഡികര്‍ക്ക് സംവരണം ചെയ്യണം എന്നാണ് നിയമം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമം നടപ്പാക്കും. 100 ല്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഈ നിയമത്തിന്റെ കീഴില്‍ വരുമെന്നുമാണ് ബില്ലില്‍ വ്യക്തമാക്കുന്നത്.
സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റ് സമിതിയില്‍ ഒരു സര്‍ക്കാര്‍ പ്രതിനിധിയുണ്ടായിരിക്കണമെന്നും ബില്ലില്‍ പറയുന്നുണ്ട്.
തൊഴില്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്ന നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
വ്യാപാര, വ്യവസായ മേഖലകളില്‍ കടുത്ത പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാവാന്‍ പോവുന്നതെന്നാണ് ഉയരുന്ന ആരോപണം.
ദേശീയവും അന്തര്‍ ദേശീയവുമായ നിരവധി ഐ ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇടമാണ് ബാംഗ്ലൂര്‍. മലയാളികള്‍ അടക്കം 90 ശതമാനം ഐ ടി പ്രൊഫഷന്സും കര്‍ണ്ണാടക സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ണ്ണാടത്തില്‍ പുതിയ തൊഴില്‍ നിയമം എങ്ങിനെ പാസാക്കാനാവുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഐ ടി കമ്പനികള്‍, ടെകസ്റ്റൈല്‍ കമ്പനികള്‍, ആശുപത്രി, കോളജ്, ഹോട്ടല്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലാണ് പ്രധാനമായും നിയമം പ്രതികൂലമായി ബാധിക്കുക. ഐ ടി രംഗത്ത് തദ്ദേശീയരായവരെ നിയമിക്കുകയെന്ന നിയമം നടപ്പായാല്‍ മിക്ക വിദേശ കമ്പനികള്‍ക്കും കര്‍ണ്ണാടക സംസ്ഥാനത്തോട് വിടപറയേണ്ടിവരും. അതുപോലെ ആശുപത്രികളും, മെഡിക്കല്‍ കോളജുകളിലും ആവശ്യമായ തൊഴിലാളികളെ ലഭിക്കാതെ വരും. സ്വകാര്യമേഖലയിലെ വ്യവസായങ്ങളെ പൂര്‍ണമായും തകര്‍ക്കുന്ന നിയമമാണ് സര്‍ക്കാര്‍ നടപക്കാക്കാന് ലക്ഷ്യമിടുന്നത്.
പതിനഞ്ചുവര്‍ഷക്കാലം തുടര്‍ച്ചയായി കര്‍ണാടകയില്‍ അധിവസിക്കുന്നവരോ, കന്നഡ പഠിച്ചവരോ ആയിരിക്കണം തൊഴില്‍ അപേക്ഷകരെന്നാണ് സര്‍ക്കാര്‍ നിഷ്ക്കര്‍ഷിക്കുന്നത്. ഇതിന് പ്രത്യേക സംവിധാനം ഒരുക്കാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കും.പ്രാദേശികതലത്തില്‍ 100 ശതമാനം തൊഴില്‍ സംവരണം നടപ്പാക്കാനുള്ള നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും ഇത്തരമൊരു ബില്‍ പാസാക്കിയെടുക്കാന്‍ കഴിയുമോ എന്ന സംശയം സര്‍ക്കാരിനുമുണ്ട്. ബില്‍ പാസാക്കിയാലും ഈ തൊഴില്‍ നിയമം ബാംഗ്ലൂര്‍ പോലുള്ള മഹാനഗരത്തില്‍ എങ്ങിനെ നടപ്പാക്കാന്‍ കഴിയുമെന്നുള്ള സംശയവും ഭരണ കക്ഷികൾതന്നെ പ്രകടിപ്പിക്കുന്നുണ്ട്.
ഹരിയാനയാണ് ഇത്തരമൊരു നിയമം പാസാക്കിയ രാജ്യത്തെ സംസ്ഥാനം. ഗുരുഗ്രാം, ഫീരാദബാദ് തുടങ്ങിയ പട്ടണങ്ങളില്‍ ഈ നിയമം നടപ്പാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി ഈ നിയമം ഭരണഘടനാപരമായി തെറ്റാണെന്ന് വിധിക്കുകയായിരുന്നു. മലയാളികള്‍ അടക്കം നിരവധിപേരാണ് ഹരിയാനയില്‍ ജോലി ചെയ്തിരുന്നത്. ഈ നിയമം ഹരിയാനയില്‍ പ്രാബല്യത്തിലല്ല.
മഹാരാഷ്ട്രയില്‍ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിയ ശിവസേന പിന്നീട് ഇത്തരമൊരു ആവശ്യത്തില്‍ നിന്നും പിന്നോട്ടുപോയ ചരിത്രവും ശ്രദ്ധേയമാണ്.
കോണ്ഗ്രസിനെപോലൊരു ഒരു ദേശീയ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരം സങ്കുചിതമായൊരു നിയമം പാസാക്കാനായി നീക്കം നടക്കുന്നതെന്നത് ഏറെ ഗൗരവത്തോടെയാണ് വ്യവസായികള്‍ കാണുന്നത്. നിരവധി മലയാളികള്‍ ബാംഗ്ലൂരില്‍ മാത്രം ജോലി ചെയ്യുന്നുണ്ട്. വ്യവസായികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച പോസ്റ്റ് പിന്‍വലിച്ചെങ്കിലും ബില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാവാന്‍ പോവുന്നത്.
മഹാരാഷ്ട്രയില്‍ ശിവസേന വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബെയിലും മറ്റും നടപ്പാക്കാന്‍ ലക്ഷ്യമിട്ട മണ്ണിന്റെ മക്കള്‍ വാദത്തിന്റെ മറ്റൊരു പതിപ്പാണ് സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
തദ്ദേശീയര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ രണ്ട് കമ്മീഷനുകളെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന് റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് പുതിയ നിയമം നടപ്പാക്കാന്‍ നീക്കമെന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദം.
എന്നാല്‍ ഭരണഘടനാപരമായുള്ള അവകാശങ്ങള്‍ നിഷേധിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണം വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ബാംഗ്ലൂര്‍ നഗരം ഇന്ത്യയുടെ ഏറ്റവും പ്രധാന എഡുക്കേഷന്‍ ഹബ്ബുകൂടിയാണ്. നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ബാംഗ്ലൂര്‍.. ജോലിക്കായും നിരവധി പേരാണ് ദിനംപ്രതി ബാംഗ്ലൂരില്‍ തൊഴില്‍ തേടിയെത്തുന്നത്. നിരവധി വ്യവസായസ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയൊന്നും കര്‍ണാടക സ്വദേശികളുടെ ഉടമസ്ഥതയില്‍ ആരംഭിച്ചവയല്ല.
വന്‍കിട ഐ ടി കമ്പനികളും കന്നഡക്കാരുടേതല്ല. നിരവധി പേരെ ആശങ്കയിലാക്കുന്നതാണ് സര്‍ക്കാരിന്റെ നിയമം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. മലയാളികളെ ഏറെ ആശങ്കയിലാക്കുന്ന പുതിയ തൊഴില്‍ നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരാനിരിക്കുന്നത്. കോണ്‍ഗ്രസ് ദേശിയ നേതൃത്വം അടക്കം വെട്ടിലാവുന്നതാണ് സിദ്ധരാമയ്യരുടെ പുതിയ നീക്കം.