കല്പറ്റ:വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണം നല്കി.വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനായാണ് സ്മൃതി ഇറാനി വയനാട്ടിലെത്തിയത്.രാഹുല്‍ ഗാന്ധിയെയും ഇടത്ത് പക്ഷത്തെയും വിമര്‍ശിച്ചു കൊണ്ടുളള പ്രസംഗമായിരുന്നു സ്മ്യതി ഇറാനി നടത്തിയത്.
‘ഡല്‍ഹിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്, എന്താണിത്?’എന്ന് കോണ്‍ഗ്രസിനെയും ഇടതുമുന്നണിയെയും പരിഹസിച്ച് സ്മൃതി ഇറാനി ചോദിച്ചു. ‘രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യമല്ലേ?രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ?ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലലോ?തമിഴ്നാട്ടില്‍ സിപിഐ, സിപിഐഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എല്ലാരും ഒരുമിച്ചാണ്.കേരളത്തില്‍ എതിര്‍മുഖത്താണ്.മുസ്ലിം ലീഗിന്റെ തൃപ്തി നേടാന്‍ രാഹുല്‍ ഇവിടെ നിലപാടില്‍ വെള്ളം ചേര്‍ക്കുന്നു’.സ്മൃതി ഇറാനി പറഞ്ഞു.
‘ലീഗിന്റെ വോട്ട് വേണം,പതാക പാടില്ല’;പിണറായി വിജയന്
കരുവന്നൂര്‍, കണ്ടല, മലപ്പുറം, പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പുകള്‍ സിപിഐഎമ്മും സിപിഐയും മുസ്ലിം ലീഗും ചേര്‍ന്നുള്ള കൊള്ളകളാണ്.വയനാട്ടിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ സൗഹൃദത്തിലും കേരളത്തില്‍ പോരാട്ടത്തിലുമാണെന്നും സ്മൃതി കുറ്റപ്പെടുത്തി. മണ്ഡലത്തില്‍ സിറ്റിംഗ് എം പി രാഹുല്‍ ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐ ദേശീയ നേതാവ് ആനി രാജയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്.