കൊച്ചി:മാതാപിതാക്കള്‍ക്കുള്ള തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ദക്ഷിണേന്ത്യയിലെ പിതാക്കന്മാര് രാജ്യത്തിന്റെ മറ്റു മേഖലകളിലുളളവരേക്കാള് കൂടുതല്‍ ബോധവാന്മാരാണെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ ഗുഡ്നൈറ്റ് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. പാരന്റിങ് എന്നത് മാതാപിതാക്കളുടെ തുല്യ ഉത്തരവാദിത്തമാണെന്ന് ദേശീയ തലത്തില്‍ 95 ശതമാനം പിതാക്കന്മാരും ചൂണ്ടിക്കാട്ടുന്നു.
പിതാക്കന്മാര് കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ കുറഞ്ഞ തോതില്‍ മാത്രം ഇടപെടുന്നവരാണെന്ന തെറ്റിദ്ധാരണ മാറ്റുന്ന രീതിയില്‍ കൂടിയാണ് ഫാദേഴ്സ് ഡേ അടുത്തു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുന്‍നിര ഗാര്‍ഹിക പ്രാണിനാശിനി ബ്രാന്‍ഡായ ഗുഡ്നൈറ്റ് നടത്തിയ ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണികള്‍’ എന്ന സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
ദക്ഷിണേന്ത്യയില്‍ 97 ശതമാനം പിതാക്കന്മാരും മാതാപിതാക്കളുടെ തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ധാരണയുള്ളവരാണ്. വടക്കേ ഇന്ത്യ, പടിഞ്ഞാറേ ഇന്ത്യ എന്നിവിടങ്ങളില്‍ ഇവരുടെ ശതമാനം 95 ആണെങ്കില്‍ കിഴക്കന്‍ ഇന്ത്യയില്‍ ഇതു 92 ശതമാനമാണ്.
കുട്ടികള്‍ക്കു പരിചരണം നല്കുന്ന കാര്യത്തില്‍ പ്രാഥമികമായി അമ്മയ്ക്ക് ഉത്തരവാദിത്തമെന്നാണല്ലോ പരമ്പരാഗതമായി കണക്കാക്കി വന്നിരുന്നത്. പിതാക്കന്മാര് അവരുടെ ജോലിയുമായി തിരക്കിലാവുമെന്നും കരുതി. കുട്ടികള്‍ക്കു പരിചരണം നല്കുന്ന കാര്യത്തില്‍ അനുകൂലമായി ഇടപെടുന്നവരാണ് എന്നാണ് 94 ശതമാനം പിതാക്കളും ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ പാരന്റിങ് സംബന്ധിച്ചു വരുന്ന മാറ്റങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഈ സര്‍വേ. പിതാക്കളുടെ പ്രതിബദ്ധതയെ കുറിച്ചു കൂടി പറയുന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ കാമ്പയിന്. കുട്ടിയുടെ ഉറക്കമായാലും മൊത്തത്തിലുള്ള പരിചരണമായാലും തങ്ങളുടെ പങ്കാളികളുമൊത്താണു പിതാക്കന്മാര് നീങ്ങുന്നതെന്നും രാജ്യത്തെ കുടുംബങ്ങളിലെ ഏറ്റവും പ്രിയപ്പെട്ടതും തെരഞ്ഞെടുക്കപ്പെടുന്നതുമായ ബ്രാന്‍ഡുകളിലൊന്നാണ് ഗുഡ്നൈറ്റ് എന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഹോം കെയര്‍ വിഭാഗം മേധാവിയും എവിപിയുമായ ശേഖര്‍ സൗരഭ് പറഞ്ഞു.
സര്‍വേയില്‍ പങ്കെടുത്ത 500ലധികം പിതാക്കന്മാരില് 88 ശതമാനം പേരും കൊതുകിന്റെ ശല്യമില്ലാതെ തങ്ങളുടെ കുട്ടികള്‍ ഉറങ്ങുന്നു എന്ന് ഉറപ്പാക്കാനായി രാത്രിയുടെ മധ്യത്തില്‍ ഉറക്കമെഴുന്നേല്ക്കുന്നു എന്നും കുട്ടികള്‍ ശാന്തമായി ഉറങ്ങുന്നു എന്ന് ഉറപ്പാക്കുന്നു എന്നും ചൂണ്ടിക്കാട്ടപ്പെട്ടു.
കുട്ടികള്‍ക്ക് കൊതുകില്‍ നിന്നു സംരക്ഷണം നല്‍കാനും പൂര്‍ണ സുരക്ഷിതത്വം ലഭ്യമാക്കാനും ഗുഡ്നൈറ്റ് പ്രതിജ്ഞാബദ്ധമാണെന്നും ശേഖര്‍ സൗരഭ് പറഞ്ഞു. ഓരോ കുഞ്ഞും ഗുഡ്നൈറ്റിന്റെ ഉറക്കം അര്‍ഹിക്കുന്നു എന്നു തങ്ങള്‍ വിശ്വസിക്കുന്നതായും മാതാപിതാക്കളെ ഈ ലക്ഷ്യം കൈവരിക്കാന്‍ തങ്ങള്‍ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.