ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി.ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് നിലവില്‍ കേരളത്തിലെ സ്ഥിതി.ഇന്നലെ 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോര്‍ഡിലെത്തിയിട്ടുണ്ട്.ചൂട് ക്രമാതീതമായി കൂടിയതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയത്.ഈ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കേരളം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാനും സാധ്യതയുണ്ട്.
കോലിയെ മറികടന്ന് ഗില്‍;24-ാം വയസ്സില്‍ ഐപിഎല്ലില്‍ 3000 റണ്‍സ്
വൈദ്യുതി നഷ്ടമാകുന്നത് ഒഴിവാക്കാന്‍ കെഎസ്ഇബി പൊതുജനങ്ങളിലേക്ക് മുന്നിലേക്ക് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍.വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രി വരെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കണം,ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷമാക്കുക,
എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തണം,ഓട്ടോമാറ്റിക് വാട്ടര്‍ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി,പകല്‍ സമയത്ത് പമ്പിംഗ് ആകാം,വാഷിങ് മെഷീനില്‍ തുണികള്‍ കഴുകുന്നതും തേയ്ക്കുന്നതും രാത്രികാലങ്ങളില്‍ ഒഴിവാക്കാം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.