തിരുവനന്തപുരം:സര്‍ക്കാര്‍ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് പുറത്ത് പ്രാക്ടീസ് നടത്താന്‍ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലന്‍സ് പരിശോധനയ്ക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടര്‍മാരെ അവഹേളിക്കുന്നുവെന്നാണ് കെജിഎംഒഎ ആരോപിക്കുന്നത്.വീടുകളില്‍ കയറിയുള്ള പരിശോധന ഡോക്ടര്‍മാര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഡോക്ടര്‍മാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നുവെന്നും കെജിഎംഒഎ ആരോപിച്ചു.