കല്‍പ്പറ്റ:സുഗന്ധഗിരി മരംമുറിയില്‍ സൌത്ത് വയനാട് ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടി സംശയ നിഴലില്‍.ഡിഎഫ്ഒ എ. സജ്നക്ക് നല്കിയ വിശദീകരണം തേടിയുള്ള കത്ത് മണിക്കൂറുകള്‍ക്കം റദ്ദാക്കി സസ്പെന്‍ഡ് ചെയ്തതിലാണ് അടിമുടി ദുരൂഹത.ചട്ടങ്ങള്‍ പാലിക്കാതെയുള്ള സസ്പെന്ഷന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്നാണ് വനംവകുപ്പിനുള്ളിലെ വിമര്‍ശനം.
ബുധനാഴ്ച പുലര്‍ച്ചെ 12.19നാണ് സൌത്ത് വയനാട് ഡിഎഫ്ഒ എ.സജ്നയോട് സുഗന്ധഗിരി മരംമുറിയില്‍ വിശദീകരണം തേടിയുള്ള കത്ത് തയ്യാറാക്കിയത്.15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നോട്ടീസ് നല്‍കിയത്.മരംമുറിക്കേസിന്റെ മേല്‍നോട്ടത്തില്‍ വീഴ്ചയും ജാഗ്രതക്കുറവുമുണ്ടായി എന്നായിരുന്നു കോട്ടയം ഐ ആന്റ് ഇ സിഎഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍. എന്നാല്‍ വിശദീകരണം നല്‍കും മുമ്പ്, വൈകീട്ട് 3:54ന് നോട്ടീസ് റദ്ദാക്കി.അര്‍ധരാത്രിയോടെ വനംവകുപ്പ് ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി.വിശദീകരണം നല്‍കാനുള്ള സാവകാശം പോലും നല്‍കാത്തതിന് പിന്നില്‍ ദൂരൂഹത ഉണ്ടെന്നാണ് വിമര്‍ശനം.
സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം;ഒരു കോടി രുപയുടെ കവര്‍ച്ച നടന്നു
ഡിഎഫ്ഒയെ സസ്പെന്‍ഡ് ചെയ്യാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന വിമര്‍ശനം വനംവകുപ്പിനകത്തും ഉയരുന്നുണ്ട്.ട്രിബ്യൂണലിനെയോ കോടതിയെയോ സമീപിച്ചാല്‍ തിരിച്ചെടിയുണ്ടാകുമെന്ന് സിപിഎം നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിലും അറിയിച്ചു.വ്യാഴാഴ്ച വൈകീട്ടോടെ സസ്പെന്ഷന് സര്‍ക്കാര്‍ മരവിപ്പിച്ചു.വനംമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ചിലരാണ് ഇതിനെല്ലാം പിന്നിലെന്ന വിമര്‍ശനവുമുണ്ട്.