കല്‍പ്പറ്റ:വയനാട് സുഗന്ധഗിരി മരംമുറിക്കേസ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തളളി.മരംമുറി റിസര്‍വ് വനത്തിലാണെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.വീടിന് മുകളിലേക്ക് ചരിഞ്ഞു നില്ക്കുന്ന 20 മരംമുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരം മുറിച്ചു കടത്തിയെന്നാണ് കേസ്.മരത്തിന്റെ കൂടുതല്‍ ഭാഗം ഇനിയും കണ്ടെത്താനുണ്ട്.വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുല്‍ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണല്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍, കൈതപ്പൊയില്‍ സ്വദേശി അസ്സന്‍കുട്ടി, എരഞ്ഞിക്കല്‍ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുള്ളത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീലങ്കയ്ക്ക് കുതിപ്പ്;ബംഗ്ലാദേശ് പരമ്പര തൂത്തുവാരി
കേസില്‍ ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുളള ശീതസമരം രൂക്ഷമായ സാഹചര്യത്തിലാണ് ഉന്നത തല സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. കോഴിക്കോട് വനം വിജിലന്‍സിന്റെ ചുമതലയുള്ള കോട്ടയം ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇവാല്വേഷന്‍ സിഎഫ് നീതുലക്ഷ്മിയാണ് അന്വേഷണ സംഘത്തെ നയിക്കുക. മുറിച്ചത് പാഴ്മരങ്ങളാണെങ്കിലും വലിയ പൊല്ലാപ്പിലാണ് വനംവകുപ്പ്. അനധികൃതമായി മുറിച്ചത് 80 ലധികം മരങ്ങളാണ്.ഇതിന് ഒത്താശ ചെയ്തവരില്‍ വനംവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും ഉണ്ടെന്ന് കണ്ടെത്തിയതാണ് വനം വകുപ്പിന് നാണക്കേടായത്. കല്‍പ്പറ്റ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറര്‍ക്കും രണ്ടു വാച്ചര്‍മാരെയും സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത് ഇതിന് പിന്നാലെയാണ്.