തിരുവനന്തപുരം:സംസ്ഥാനത്ത് വേനല്‍ചൂട് ശക്തിപ്രാപിക്കവെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം,തിരുവനന്തപുരം,പത്തനംതിട്ട,ആലപ്പുഴ,
കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട് എന്നീ ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴസാധ്യതയുള്ളത്.തൃശൂരും പാലക്കാടും ഒഴികെയുള്ളിടത്ത് നേരിയതോ മിതമായതോ ആയ മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.
കണ്ണൂര്‍ സര്‍വ്വകലശാല സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ് ഐ
നാളെ എട്ട് ജില്ലകളിലും വ്യാഴാഴ്ച ഏഴ് ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകളിലാണ് നാളെ മഴ പെയ്യാന്‍ സാധ്യത.ഏപ്രില്‍ നാലിന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കാം.അതേസമയം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ 31-03-2024 ഉച്ച മുതല്‍ കണ്ട കടല്‍ കയറുന്ന പ്രതിഭാസം ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു.