കണ്ണൂര്‍:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്.പ്രാഥമിക നിഗമനത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയതായാണ് പൊലീസുകാര്‍ പറയുന്നത്.കോളയാട് സ്വദേശി കരുണാകരനാണ് കൊല്ലപ്പെട്ടത്.സഹതടവുകാരന് വേലായുധന് വടികൊണ്ട് കരുണാകരന്റെ തലക്കടിക്കുകയായിരുന്നു.പ്രതിയെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്തു.