തിരുവനന്തപുരം:കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്.പുരാവസ്തു തട്ടിപ്പ് പരാതിക്കാരില്‍ നിന്ന് മോന്സന് തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം.പരാതിക്കാരില്‍ നിന്ന് 10 കോടിരൂപയാണ് മോന്സന് മാവുങ്കല്‍ തട്ടിയത്.എന്നാല്‍ അഞ്ച് കോടി 45 ലക്ഷം രൂപ മോന്സന് ചെലവാക്കിയതിന് തെളിവ് കിട്ടിയെന്നും മറ്റ് തുക എവിടെയെന്ന് അറിയാന്‍ അന്വേഷണം -തുടരാമെന്നും വ്യക്തമാക്കുന്നു. ആലപ്പുഴയിലെ ഒരു പള്ളിക്കമ്മറ്റിയ്ക്ക് ഒരു കോടിയോളം രൂപ മോന്സന് നല്‍കിയെന്നും ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നും കുറ്റപത്രത്തിലുണ്ട്.
റോയല്‍ ചലഞ്ചേഴ്സിന് നിര്‍ദ്ദേശങ്ങളുമായി എ ബി ഡിവില്ലിയേഴ്സ്
മുന്‍ ഡിഐജി എസ് സുരേന്ദ്രന്, ഐജി ലക്ഷ്മണ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്.വര്‍ഷങ്ങള്‍ നീണ്ട അന്വേഷണമാണ് ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചത്.മോന്സന് ഉള്‍പ്പെട്ട കോടികളുടെ സാന്പത്തിക തട്ടിപ്പില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഉള്‍പ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ കാര്യമായ കണ്ടെത്തലൊന്നുമില്ലാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.രണ്ടും മൂന്നും ഘട്ട കുറ്റപത്രത്തില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്, ഐജി ലക്ഷ്മണ,സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്‍പ്പി സന്തോഷ് എന്നവരാണ് അധിക പ്രതികള്‍.