തിരഞ്ഞെടുപ്പ് അടുക്കുന്തോറും ആവേശവും, ഒപ്പം രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ലാണ്ടായി, ഉദാഹരണങ്ങള്‍ ഏതാണെന്ന് തിരഞ്ഞ പോകേണ്ടതില്ലല്ലോ…പാനൂരിലെ സ്ഫോടനം, അതിനിപ്പോ ആര് എന്തൊക്കെ ന്യായീകരണം കൊണ്ടുവന്നാലും, ഉത്സവത്തിന് പൊട്ടിക്കാനോ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനോ നിര്‍മ്മിച്ചുകൊണ്ടിരുന്ന സാധനം അല്ലല്ലോ… അക്രമം ഒരുവഴിയേ, നയപ്പെടുത്തല്‍ മറ്റൊരു വഴിക്ക്.
മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെ കേരളത്തില്‍ നടന്ന മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് 1,07,202 പരാതികളാണ് സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. 1,05,356 പരാതികളില്‍ സാധുതയുള്ളതായി തന്നെയാണ് വിയിരുത്തല്. കാലയളവൊന്ന് നോക്കണം, തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെയുള്ള കാലയളവിലാണ് ഈ കണക്കുകള്‍. രേഖപ്പെടാതെപോയവ എത്രയുണ്ടാകും.
https://youtu.be/qNcf364G-1g?si=z95ER2ov_59FJGp_
സി-വിജില്‍ വഴി ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും അനധികൃത പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, നിര്‍ബന്ധിത വിവരങ്ങളില്ലാത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, അനധികൃത പണമിടപാടുകള്‍, വാഹനങ്ങളുടെ അനധികൃത ഉപയോഗം, മദ്യവിതരണം, സമ്മാനവിതരണം, ആയുധങ്ങളുടെ പ്രദര്‍ശനം, വിദ്വേഷ പ്രസംഗങ്ങള്‍, അതിന്റെ ലിസ്റ്റ് അങ്ങനെ നീളുകയാണ്. 93,540 പരാതികളാണ് അനധികൃത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച് ലഭിച്ചിരിക്കുന്നത്.
ഭരണപക്ഷം 6 അടിയുള്ളത് വെച്ചാല്‍ 16 അടി അതിന് തൊട്ടടുത്തുയരണമല്ലോ പ്രതിപക്ഷത്തിന്റത്. പിന്നെ മറ്റൊരു ഭാഗം നോക്കി നില്‍ക്കില്ലല്ലോ…ഇത്ര വലിയ ബാനറുകള്ക്കൊണ്ടൊക്കെ ഇവരെന്താണ് ഉദേശിക്കുന്നതെന്നാണ് മനസ്സിലാകാത്തത്. ബാനറിന്റെ വലുപ്പം കൂടുന്നതനുസരിച്ച് വിജയശതമാനം കൂടുമെന്നെങ്ങാനുമാണോ ധരിച്ചുവെച്ചിരിക്കുന്നതെന്തോ… പരസ്യ കമ്പനികള്‍ പോലും തോറ്റുപോകുന്ന വലുപ്പത്തിലാണ് ബാനറുകള്‍ വെച്ചിരിക്കുന്നത്. പിന്നെങ്ങനെ തെരഞ്ഞെടുപ്പിനുള്ള ഖജനാവ് കാലിയാകാതിരിക്കും.
കെ എം മാണിയെന്ന ഭീഷ്മാചാര്യനെ ഓര്‍ക്കുമ്പോള്‍
5,908 പരാതികള്‍ ലഭിച്ചത് വസ്തുവകകള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്. നിര്‍ബന്ധിത വിവരങ്ങളില്ലാത്ത പോസ്റ്ററുകള്‍ സംബന്ധിച്ച് 2,150 പരാതികളും അനധികൃത വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് 177 പരാതികളും. പണവിതരണം, മദ്യവിതരണം, സമ്മാന വിതരണം, ആയുധങ്ങളുടെ പ്രദര്‍ശനം, വിദ്വേഷ പ്രസംഗങ്ങള്‍, അനുവദനീയമായ സമയത്തിനപ്പുറമുള്ള ഉച്ചഭാഷിണി ഉപയോഗം, എന്നിവയാണ് മറ്റ് തരത്തിലുള്ള പരാതികള്‍. അനുവദനീയ സമയത്തിന് ശേഷം ശബ്ദം ഉണ്ടാക്കിയാല്‍ അല്ലേ, -ഓവര്‍ ആക്കിയാലല്ലേ- എല്ലാവരും ഒന്ന് ശ്രദ്ധിക്കൂ…നമ്മുടെ നേതാക്കള്‍ അങ്ങനെയും ചിന്തിച്ചിട്ടുണ്ടാകും.
മദ്യമാണോ ഇഷ്ടം വാങ്ങിതരും, ഇലക്ഷന് കഴിയുന്നതിന് മുന്‍പ് ആവശ്യപ്പെടണംന്ന് മാത്രം. ഇലക്ഷന് തീരുന്നത് വരെ പുഞ്ചിരിയോടെ വന്ന് എന്തും ചെയ്ത് തരും എന്ന് വിചാരിക്കരുത്, മദ്യം മാത്രം ഇലക്ഷന് മുന്‍പ് വാങ്ങിത്തരും, ബാക്കി ഒക്കെ ജയിച്ചതിന് ശേഷം. സകുടുംബം ശ്യാമള സിനിമയില്‍ പറയുന്നത്പോലെ ന-ട-ത്തി തരും. എല്ലാം കിട്ടും, ചിരിച്ച് വീട്ടിലേക്ക് വന്നവരുടെ വീടിന്റെ ഗേയ്റ്റിനപ്പുറം പോലും കയറന് സമ്മതിക്കില്ല.
സി -വിജില്‍ വഴി അയക്കുന്ന പരാതികള്‍ ജില്ലാ കളക്ടറേറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്ട്രോള് റൂമുകളിലാണ് സ്വീകരിക്കുന്നത്. ലഭിക്കുന്ന പരാതികളില്‍ പ്രാദേശിക നിരീക്ഷണ സ്ക്വാഡുകളെ ഉടന്‍ അറിയിക്കുന്നുണ്ട്. പരാതിയില്‍ അന്വേഷണം നടത്തി 30 മിനിറ്റിനുള്ളില്‍ ഫീല്‍ഡ് സ്ക്വാഡ് ജില്ലാ കേന്ദ്രത്തില്‍ വിവരം അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ജില്ലാതലത്തില്‍ അടിയന്തര നടപടി സ്വീകരിക്കുകയും മറ്റു കാര്യങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിന് കൈമാറുകയും ചെയ്യും.
ഇ പിയുടെ വൈദേകത്തിലേക്ക് ഇ ഡി വരില്ല
സ്വീകരിച്ച നടപടികളെക്കുറിച്ച് പരാതിക്കാരനെ ഉടന്‍ അറിയിക്കും. എന്നാണ് പറയപ്പെടുന്നത്. ഇനിയിപ്പോ പരാതികള്‍ നിരന്നിട്ട് കാര്യം ഒന്നും ഇല്ലായെങ്കില്‍ തന്നെയും സി-വിജില്‍ വന്നതുകൊണ്ട് കണക്കെങ്കിലും അറിയാന്‍ പറ്റി എന്ന് മാത്രം. എങ്കിലും സി-വിജില്‍ ഇക്കാരിയത്തില്‍ ഒരു പടി മുന്നിലാണ്, ഒരു പരാതി അപ്ലോഡ് ചെയ്യുമ്പോള്‍, മൊബൈല്‍ വഴി നേരിട്ട് പരാതിയുടെ തുടര്‍നടപടികള്‍ അനുവദിക്കുന്ന ഒരു തനത് ഐഡി ജനറേറ്റുചെയ്യും.
പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ലംഘനം നടന്ന സ്ഥലത്ത് നേരിട്ട് എടുത്ത ചിത്രങ്ങള്‍ മാത്രമേ ആപ്പ് വഴി അയയ്ക്കാന്‍ പാടുള്ളൂ… വ്യാജ പരാതികള്‍ ഒഴിവാക്കാന്‍ മറ്റുള്ളവരില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ അയയ്ക്കാന്‍ സാധിക്കില്ല. ഫോണിന്റെ ക്യാമറയില്‍ ഉടമയ്ക്ക് മാത്രമേ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയൂ.
ഒരു തിരഞ്ഞെടുപ്പുകൊണ്ട് എന്തൊക്കെ പുകിലുകളാണല്ലേ നടക്കുന്നത്. ഇനിയിപ്പോ ഇത് കഴിഞ്ഞ് ഒരു പക്ഷം തലപ്പത്ത് കേറുമ്പോള്‍ അടുത്തത്. അനുഭവിച്ച് തീരാതെ ജനങ്ങളിങ്ങനെ…