കൊച്ചി:നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളില്‍ അപരന്മാര് കളം നിറഞ്ഞിരിക്കയാണ്. യു ഡി എഫിനും എല്‍ ഡി എഫിനുമാണ് വിമത ശല്യം.കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കും മൂന്നു വീതം അപരന്മാര്. യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനും എതിരെയാണ് അപരന്മാരുടെ പട.വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കുമുണ്ട് മൂന്ന് അപരന്മാര്.
എന്‍ രാഘവന്, പി രാഘവന്, ടി രാഘവന് എന്നീ രാഘവന്മാരാണ് എം കെ രാഘവനെതിരെ ഇന്നലെ പത്രിക നല്‍കിയിരിക്കുന്നത്. എളമരം കരിമിനെതിരെ അബ്ദുല്‍ കരിം എന്ന പേരിലുള്ളവരാണ് മൂന്ന് അപരന്മാര്. വടകരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരെ മൂന്നു ശൈലജമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ശൈലജമാര്‍ മൂന്നു പേരും അവസാന ദിവസമായ ഇല്ലലെയാണ് പത്രിക നല്‍കിയത്. വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് എതിരെ മറ്റൊരു ഷാഫിയും അപരനായുണ്ട്.
കണ്ണൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജനെതിരെ മൂന്നു ജയരാജന്മാര് പത്രിക നല്‍കിയിട്ടുണ്ട്. എം വി ജയരാജനോട് സാമ്യമുള്ള എം ജയരാജന്, ഏര്‍ക്കാട് ജയരാജന്, പനച്ചിക്കല്‍ പറമ്പ് ജയരാജ് എന്നിവരാണ് അപരന്മാര് യു ഡി എഫ് സ്ഥാനാര്‍ത്ഥി സുധാകരനെതിരെ മാമ്പ സ്വദേശിയ കെ സുധാകരനും, മള്ളന്നൂര്‍ സ്വദേശി സുധാകരനുമാണ് രംഗത്തുള്ളത്.
കാസര്‍കോട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന് രണ്ട് അപര്നമാരാണ് ഉള്ളത്. എന്‍ ബാലകൃഷ്ണന്, ചേമഞ്ചേരി ബാലകൃഷ്ണന് എന്നിവരാണ് അപരന്മാര്
കോട്ടയത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് അപരമായി എത്തിയത് സി പി എം പ്രാദേശിക നേതാവായ ഫ്രാന്‍സിസ് ജോര്‍ജാണ്. സി പി എം പാടത്തോട് ലോക്കല്‍ കമ്മിറ്റി അംഗമായ ഫ്രാന്‍സിസ് ജോര്‍ജിനെ അപരവേഷത്തില്‍ എത്തിച്ചത് സി പി എം ആണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. മാവേലിക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നിലിനും ഒരു അപരനുണ്ട്. സുരേഷ് കുമാര്‍ എന്ന പേരിലാണ് അപരന്. വടകരയില്‍ ഷാഫിക്കും ഷാഫിയെന്ന പേരില്‍ ഒരു അപരുനുണ്ട്.
ഷുഹൈബ് വധക്കേസിലെ പരാമര്‍ശം;കെ സുധാകരനെതിരെ കോടതിയലക്ഷ്യ കേസ്
ആറ്റിങ്ങല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനുമുണ്ട് രണ്ട് അപരന്മാര്. എസ് പ്രകാശാണ് അപരന്. പി എല്‍ പ്രകാശ്തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനുമുണ്ട് ഒരു അപരന് ശശി എസ് ആണ് അപരന്. കൊല്ലത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എന്‍ കെ പ്രേമചന്ദ്രന് അപരനായി പ്രേമചന്ദ്രന് നായരാണ് പത്രിക നല്‍കിയിരിക്കുന്ന അപരന്. മറ്റൊരു തെരഞ്ഞെടുപ്പുകാലത്തും കാണാത്ത അത്രയും അപരന്മാരാണ് ഇത്തവണ കളം നിറഞ്ഞിരിക്കുന്നത്. അപരന്മാരെ ഭയമില്ലെന്ന് പറയുമ്പോഴും മിക്കവരും അപര ഭയത്തിലാണ്. പത്രിക പിന്‍വലിക്കാനുള്ള ദിവസം കൂടി കഴിഞ്ഞാലേ യഥാര്‍ത്ഥ ചിത്രം വ്യക്തമാവൂ.അപരന്മാര് വോട്ട് പിടിച്ചതിന്റെ പേരില്‍ പ്രധാന സ്ഥാനാര്‍ത്ഥികള്‍ വലിയ തോല്‍വി ഏറ്റവുവാങ്ങേണ്ടിവന്ന ചരിത്രവും കേരളത്തിലുണ്ട്.