കൊച്ചി:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.ഒരാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി നടപടി.നിര്‍മ്മാതാവ് സജി മോന് പാറയിലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു സജിമോന്‍ ഹൈക്കോടതിയെ സമീപിച്ചത്.