റാം പോതിനെനി നായകനായ ഡബിള്‍ ഐസ്മാര്‍ട്ടിലെ മാര്‍ മുന്ത ചോഡ് ചിന്ത എന്ന പുതിയ ഗാനം വിവാദത്തിലേക്ക്.തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് പ്രസിഡന്റുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഒരു വാചകം പാട്ടില്‍ ഉപയോഗിച്ചതിന് സംവിധായകനും സംഘത്തിനും എതിരെ മുതിര്‍ന്ന ബിആര്‍എസ് നേതാവ് രജിത റെഡ്ഡി പരാതി നല്‍കിയതായി തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.ബോളിവുഡ് നടി കാവ്യ ഥപ്പറാണ് റാം പോതിനെനിക്കൊപ്പം ഈ ഗാനത്തില്‍ ഡാന്‍സ് ചെയ്യുന്നത്.
സിനിമയിലെ ഐറ്റം സോംഗില്‍ ‘അശ്ലീല’ പ്രയോഗമെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചുവെന്നാണ് പോലീസില്‍ നല്കിയ പരാതി പറയുന്നത്. പരാതി നല്കിയ രഞ്ജിത ഒരു വാചകം ഉപയോഗിച്ചതിന് സംവിധായകനും സിനിമയ്ക്കുമെതിരെ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.ചന്ദ്രശേഖര്‍ റാവു ഉപയോഗിച്ച ഒരു വാചകം അനാദരവുള്ളതും അശ്ലീലമായ രീതിയില്‍ ഗാനത്തില്‍ ഉദ്ധരിച്ചുവെന്നാണ് ആരോപണം. പോലീസ് പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടത്തിവരികയാണ്.