ജി സിനുജി
വിശ്വാസങ്ങള്‍ പലതുമുണ്ടെങ്കിലും ലോകമെമ്പാടും 13 എന്ന സംഖ്യയെ ദൗര്‍ഭാഗ്യമായാണ് കരുതി പോരുന്നത്. 13 എന്ന സംഖ്യ അശുഭമായി കാണപ്പെടാന്‍ കാരണങ്ങള്‍ പലതാണ്. ലക്ഷണംകെട്ട നമ്പരെന്ന് ലോകം വിശേഷിപ്പിക്കുന്ന 13ന്റെ ഫലം ബിജെപിയുടെ ആദ്യപ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയിയും അനുഭവിച്ചിട്ടുണ്ട്. 1996ല്‍ ബിജെപി ആദ്യമായി ഭരണത്തിലേറിയ വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 13ാം ദിനം ഭരണം ഒഴിയേണ്ടിവന്നു.
പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാതെ കസേര വിടുമ്പോള്‍ രാജ്യത്ത് ഏറ്റവും കുറച്ചുനാള്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന റെക്കാഡും വാജ്പേയിക്ക് ഒപ്പം കൂടി. 13ന്റെ സമിശ്ര ഫലങ്ങള്‍ അനുഭവിച്ചായിരുന്നു മൂന്നു സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹത്തിന്റെ ഭരണകാലം.വാജ്പേയുടെ നേതൃത്വത്തില്‍ രണ്ടാം സര്‍ക്കാര്‍ 1998ല്‍ വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും പതിമൂന്നാം മാസം നിലംപതിച്ചു. പിന്നീട് കാലാവധി തികച്ച പ്രധാനമന്ത്രിമാരുടെ പട്ടികയിലേക്ക് വാജ്പേയി എത്തിയെന്നത് മറ്റൊരു ചരിത്രം.
വേനൽ ചൂടിൽ ആശ്വാസ മഴ;കേരളത്തിൽ 7 ജില്ലകളിൽ വേനൽ മഴ പ്രവചനം
നിര്‍ഭാഗ്യ സംഖ്യ എന്നറിയപ്പെട്ടിരുന്ന 13 പിന്നീട് വാജ്പേയിയ്ക്കും ബിജെപിക്കും ഭാഗ്യനമ്പരായി മാറിയതിനും ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. 1999ല്‍ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്നാം ലോക്സഭയില്‍ പ്രധാനമന്ത്രിയായപ്പോള്‍ 13 അദ്ദേഹത്തെ അനുഗ്രഹിച്ചു. 13ന്റെ ‘മാജിക്കി’ല്‍ പ്രതീക്ഷയര്‍പ്പിച്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ഒക്ടോബര്‍ 13ന് ആയിരുന്നു. വാജ്പേയിയുടെ ഭരണം അഞ്ചുവര്‍ഷം തികച്ചതു ഈ മന്ത്രിസഭയില്‍ പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. എന്ന് വെച്ചാല്‍ കാലാവധി തികച്ച ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാരായിരുന്നു അത് എന്നര്‍ഥം.
ഇന്നത്തേത് പോലെ കുതിരക്കച്ചവടത്തിനും ഏച്ചുകെട്ടലിനും ഒന്നും ശ്രമിക്കാത്തത് കൊണ്ട് കൂടിയാവാം അന്നത്തെ ബിജെപി സര്‍ക്കാരിന് വെറും 13 ദിവസം മാത്രം നില നില്‍ക്കാനായത്. 1996 മെയ് 16നായിരുന്നു അടല്‍ ബിഹാരി വാജ്പേയി എന്ന മുന്‍ ആര്.എസ്.എസ് പ്രചാരകന് ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ മന്ത്രിസഭ രൂപീകരിച്ചില്ലെന്ന് മാത്രമല്ല മെയ് 28ന് അദ്ദേഹം രാജി വെക്കുകയും ചെയ്തു. ഇതൊരു തുടക്കമാണെന്നും തിരിച്ചുവരുമെന്നും അന്ന് വാജ്പേയി രാജ്യത്തോട് പറഞ്ഞിരുന്നു.
വാക്ക് പാലിച്ചു കൊണ്ട് 1998ല്‍ വീണ്ടും അടല്‍ ബിഹാരി വാജ്പേയിയുടെ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. സമ്മര്‍ദ്ധ ശക്തികളുടെ ഭീഷണിക്ക് മുമ്പില്‍ പതറാതെ 13 മാസം രാജ്യം ഭരിച്ചുവെന്ന് അവര്‍ അവകാശപ്പെടുന്നു. തുടര്‍ന്ന് 1999ല്‍ നല്ല ഭൂരിപക്ഷത്തോടെ വാജ്പേയിയുടെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറി. അഞ്ച് വര്‍ഷം തികയ്ക്കുന്ന ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാരായിരുന്നു അത്. പില്ക്കാലത്ത് ഏറ്റവും മികച്ച കൂട്ടുകക്ഷി ഭരണമെന്നും ഇത് വിലയിരുത്തപ്പെട്ടു.
രാഹുൽ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കൾ;നാമനിർദേശ പത്രികയിൽ വിവരങ്ങൾ
1998 മേയ് പതിനൊന്നിനും പതിമൂന്നിനും നടത്തിയ പൊഖ്റാന്‍ അണുപരീക്ഷണങ്ങള്‍ വാജ്പേയി സര്‍ക്കാരിന് പൊന്‍തൂവലായി മാറി. അതോടെ പതിമൂന്ന് വാജ്പേയിയുടെയും ബിജെപിയുടെയും ഭാഗ്യനമ്പരായും വിലയിരുത്തപ്പെട്ടു. എന്നാല്‍ 13 വീണ്ടും നിര്‍ഭാഗ്യത്തിന്റെ രൂപമെടുക്കുന്നതിനും ഈ കാലയളവ് സാക്ഷിയായി.
ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം നടന്നതു പതിമൂന്നാം ലോക്സഭയുടെ കാലത്താണ്. അതും ഒരു പതിമൂന്നാം തീയതി ആയിരുന്നു. 2001 സെപ്റ്റംബര്‍ 13ന്. 2004ലെ പതിനാലാം ലോക്സഭ തിരഞ്ഞെടുപ്പ് വിധി മേയ് 13ന് പ്രഖ്യാപിച്ചപ്പോള്‍ 13 തുണയ്ക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചെങ്കിലും ഫലം എതിരായി.
സ്ഥിരതയുള്ള ആദ്യ കോണ്ഗ്രിസതര സര്‍ക്കാരെന്ന് പേരെടുത്ത 1999ലെ എന്‍ഡിഎ സര്‍ക്കാരാണ് രാജ്യത്താകെ ബിജെപിയുടെ വളര്‍ച്ചക്ക് കാരണമായത്. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രി ആയിരുന്ന വാജ്പേയി മൂന്നുതവണ പ്രധാന മന്ത്രിയുമായി. 1980ല്‍ ബി.ജെ.പി രൂപീകരിച്ചപ്പോള്‍ അദ്ധ്യക്ഷനായ അദ്ദേഹമാണ് കാലാവധി തികച്ച ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രിയും.
2018 ആഗസ്റ്റ് 16ന് അന്തരിച്ച വാജ്പേയിക്ക് രാജ്യം ഭാരതരത്ന നല്കി ആദരിക്കുകയുമുണ്ടായി. ഗുല്‍സാരിലാല്‍ നന്ദ രണ്ടു തവണ രാജ്യത്തെ താത്കാലിക പ്രധാനമന്ത്രി ആയപ്പോഴും 13 ദിവസമാണ് പദവി വഹിച്ചിരുന്നത്. എന്തായാലും 13 നിര്‍ഭാഗ്യ സംഖ്യയെന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നതെങ്കിലും രാജ്യം ഭരിക്കുന്ന ബിജെപിക്ക് അത് ദൗര്‍ഭാഗ്യവും സൗഭാഗ്യവും ഒരു പോലെ സമ്മാനിച്ചിട്ടുണ്ടെന്നതാണ്വാസ്തവം.