തിരുവനന്തപുരം:വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരില്‍ നിന്ന് കോളനി എന്ന വാക്ക് ഒഴിവാക്കാന്‍ അടക്കമുളള സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്.നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല.മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്.
‘കോളനി എന്ന പേര് എടുത്തുകളയണം.കോളനി എന്ന പദം അടിമത്തത്തിന്റേതാണ്.അത് മേലാളാന്മാര് ഉണ്ടാക്കിയതാണ്.പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു.ആ പേര് ഇല്ലാതാക്കുകയാണ്.പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം.പക്ഷെ വ്യക്തികളുടെ പേരില്‍ വേണ്ടെന്നാണ് കരുതുന്നത്’, എന്നും കെ രാധാകൃഷ്ണന് പറഞ്ഞു.
രാജിവയ്ക്കുന്നത് പൂര്‍ണ തൃപ്തനായാണ്.പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.ഒരുവിധം എല്ലാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നുവെന്നും കെ രാധാകൃഷ്ണന് പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച കെ രാധാകൃഷ്ണന് ഇന്ന് മന്ത്രി, എംഎല്‍എ പദവികള്‍ ഇന്ന് രാജിവെക്കും.