തിരുവനന്തപുരം:കാട്ടാക്കടയില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പടെ മോഷണം.ചൊവാഴ്ച പുലര്‍ച്ചെയോടെയാണ് മോഷണമെന്നാണ് കരുതുന്നത്.കാണിക്കയായി ശേഖരിച്ചിരുന്ന പണം കവര്‍ന്നു.ചന്തയിലെ പെട്ടികടയിലെ സിഗററ്റും കുടിവെള്ളവും ഉള്‍പ്പെടെ മോഷ്ടാവ് കൊണ്ടുപോയി.വെട്ടുകത്തിയുമായാണ് മോഷ്ടാവ് എത്തിയത്.കാട്ടാക്കടയില്‍ ആരാധനാലയങ്ങളിലൂം പൊതു ചന്തയിലും ഉള്‍പ്പടെ മോഷണം നടന്നു.
കാട്ടാക്കട എസ്.എന്‍.ഡി.പി 803 നമ്പര്‍ ശാഖയില്‍ പൂജാരിയും വൈസ് പ്രസിഡന്റുമായ വിക്രമന് വൈകുന്നേരം നട തുറക്കാന്‍ എത്തിയപ്പോഴാണ് ഗുരുദേവന്റെ മുന്നിലെ വാതില്‍ തുറന്നു കിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇവിടെ ഉണ്ടായിരുന്ന കാണിക്ക കുടം നഷ്ടപ്പെട്ടതായി കണ്ടെത്തി. തൊട്ടടുത്ത് വീടില് നിന്നും സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ വെട്ടുകത്തിയുമായി കള്ളന് ഗുരുമന്ദിരത്തിന്റെ മതില് ചാടി കടക്കുന്നത് ഉള്‍പ്പെടെ ദൃശ്യങ്ങള്‍ കണ്ടെത്തി.
ഗുരുമന്ദിരത്തിന് 200 മീറ്റര്‍ മാറി കാട്ടാക്കട മുസ്ലിം ജമാഅത്ത് നമസ്കാര പള്ളിയിലെ കാണിക്ക വഞ്ചിയിലും കള്ളന് പൂട്ടു പൊട്ടിച്ചു പണം കവര്‍ന്നു. ഗുരു മന്ദിരത്തില്‍ നിന്നും 50 മീറ്റര്‍ മാറി കാട്ടാക്കട പൊതു ചന്തയിലെ കുടുംബശ്രീയുടെ ചന്ത പിരിവ് മുറിയില്‍ പൂട്ടു പൊളിച്ചു കയറിയും കള്ളന് പരിശോധന നടത്തിയിട്ടുണ്ട്. ചന്തക്കുള്ളിലെ കൃഷ്ണന് കുട്ടിയുടെ തട്ടുകടയില്‍ പൂട്ടു തല്ലി തകര്‍ത്തു ഇവിടെ നിന്നും സിഗരറ്റുകളും കുടിവെള്ളവും പണവും ഉള്‍പ്പെടെ കള്ളന് കൊണ്ട് പോയിട്ടുണ്ട്.മൂന്നിടത്തും എത്ര തുക നഷ്ടമായി എന്ന് വ്യക്തമല്ല.