വയനാട്ടിൽ മരണസംഖ്യ പിടിതരാതെ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കാണാതായവരെ കണ്ടെത്താനും ജീവൻ ബാക്കിയായവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനും ഔദ്യോഗികസംവിധാനങ്ങളും സന്നദ്ധപ്രവർത്തകരും ഊണും ഉറക്കവുമൊഴിച്ച് ദുരന്തഭൂമിയിലുണ്ടെങ്കിലും, മരണസംഖ്യ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
രാജ്യത്തെത്തന്നെ ഏറ്റവുംവലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 400 കടക്കുമെന്നതാണ് ഇപ്പോഴുള്ള ആശങ്ക. വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് 8 കിലോമീറ്ററോളം ദൂരത്തിലാണെന്നാണ് ഐഎസ്ആർഒ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
ചാലിയാര്‍ പുഴ ഒഴുകുന്ന സേറ്റഷന് പരിധിയിലും തിരച്ചില്‍;നിര്‍ദ്ദേശവുമായി എഡിജിപി ആര് അജിത്ത് കുമാര്‍
86,000 ചതുരശ്രമീറ്റർ സ്ഥലത്തെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്നുമാണ് നിരീക്ഷണമുള്ളത്. ഇത് ഏകദേശം 8.6 ഹെക്ടർ അഥവാ 21.25 ഏക്കർ സ്ഥലംമാണ് ശൂന്യമായിരിക്കുന്നത്. എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കിയ ദുരന്തം.
കാലത്തിന് മുന്‍പേ സഞ്ചരിക്കുന്നവരാണ് എഴുത്തുകാരെന്ന് പറഞ്ഞുകേട്ടിട്ടില്ലേ…ബഷീറും, തകഴിയും ഒക്കെ നൂറ്റാണ്ടുമുന്നേകുറിച്ചുവച്ചത് ഇപ്പോഴുള്ള ശൈലികളൊക്കെതന്നെയല്ലേ… ഒരു മഷിതുമ്പില് കാലം രചിക്കുന്നവരാണ് എഴുത്തുകാര്‍. ചിലതൊക്കെ അങ്ങനെയാണ്, നടക്കാനിരിക്കുന്നത് സ്വപ്നങ്ങളിലും പേനാ തുമ്പിലുമൊക്കെ നേരത്തേ രൂപംകൊണ്ടിരിക്കാം.
‘നിങ്ങള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടോ കുട്ടികളെ, ഇവിടെ വലിയൊരു ആപത്തു വരാന്‍ പോകുന്നു. നിങ്ങള്‍ രക്ഷപ്പെടണം… വേഗം ഇവിടെനിന്ന് ഓടി പോ.. ‘ദുരന്തം കയ്യടക്കിയ വയനാടിന്റെ മണ്ണില്‍ വളര്‍ന്ന ഒരു കുട്ടി പണ്ടൊരിക്കല്‍ വെള്ളാര്‍മല സ്കൂള്‍ മാഗസിനില്‍ എഴുതിചേര്‍ത്ത കഥയിലെ വരികളാണ്.
ഒരു മഹാദുരന്തം മുന്നില്‍ കണ്ടെന്നപോലെതന്നെയാണ് കഥയുടെ പോക്ക്. ദുരന്തം മഴയായി എത്തുന്നതും രക്ഷപ്പെടാന്‍ ദൂരേക്ക് ഓടി അമ്മമാരുടെ ചാരത്തണഞ്ഞു സുരക്ഷിതമാകുന്നതുമാണ് ‘ആഗ്രഹത്തിന്റെ ദുരനുഭവം‘ എന്ന കഥയില്‍ ലയ എന്ന വിദ്യാര്‍ഥി എഴുതി ചേര്‍ത്തത്.
രാവിലെ കൂട്ടുകാരുമൊത്തു സ്കൂളിലെത്തുകയും വെള്ളച്ചാട്ടം കാണാന്‍ പോകുന്നതുമാണ് കഥ. മഴ കൂടു തല്‍ പെയ്ത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമെല്ലാമുണ്ടാകുമെന്ന മുന്നറിയിപ്പുമായെത്തുന്ന ഒരു കിളിയാണ് ആപത്തു വരുന്നുണ്ടെന്നും രക്ഷപ്പെടാനും മുന്നറിയിപ്പു നല്‍കുന്നത്.
മുണ്ടക്കൈ ദുരന്തം;ചാലിയാര്‍ പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി
അവര്‍ ദൂരേക്ക് ഓടി അമ്മമാരുടെ ചാര ത്തെത്തി ജീവിതം സുരക്ഷിത മാക്കുന്നതാണ് കഥാന്ത്യം. മുന്നറിയിപ്പില്ലാതെത്തിയ കനത്ത മഴയില്‍ അതേ വെള്ളച്ചാട്ടത്തില്‍ മരിച്ച ഒരു പെണ്‍കുട്ടിയാണ് കിളിയായെത്തി അപായ സൂചന നല് കുന്നതെന്നും കഥയില്‍ പറയുന്നുണ്ട്.
യാതൊരു പ്രതീക്ഷയുമില്ലാതെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും തകര്‍ത്തുകൊണ്ട് ആര്‍ത്തലച്ചെത്തിയ ഉരുള്പൊട്ടിന്റെ നേര്ക്കാഴ്ചതന്നെയാണ് നാളുകള്‍ക്ക് മുന്നേ ഈ കഥയും പറഞ്ഞുവെച്ചത്. കഥയിലെ അതിശയം പകരുന്നൊരു ഭാഗം ഇങ്ങനെയാണ്, മഴ പെയ്താല്‍ വെള്ളച്ചാട്ടത്തിലേയ്ക്ക് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഒക്കെയുണ്ടാകും, വെള്ളം പൊങ്ങി മനുഷ്യര്‍ ഉള്‍പ്പടെ എല്ലാ ജീവജാലങ്ങളുടേയും നാശത്തിന് കാരണമാകും, അങ്ങനെ മരിച്ചവര്‍ ഏറെയാണ്..
വയനാട് ദുരന്തം ; നാലാംദിനം നാലുപേർ ജീവിതത്തിലേക്ക്
അതെ, ചൂരന്മല – മുണ്ടകൈ പ്രദേശത്തും അങ്ങനെ മരിച്ചവര്‍ ഏറെയായിരിക്കുന്നു…ഓരോ മൃതശരീരങ്ങളും കിട്ടുമ്പോള്‍ എണ്ണം കൂടുന്നതിനനുസരിച്ച് ഹൃദയമിടിപ്പും കൂടുകയാണ്. 316 പേരാണ് ദുരന്തഭൂമിയില്‍ ഇതുവരെ മരിച്ചിരിക്കുന്നത്. കണക്കുകള്‍ ഇനിയും കൂടുമെന്നത് തന്നെയാണ് ആശങ്ക.
മേഖലയിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണു സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടിതന്നെയാണ് ഓരോ പ്രദേശത്തും പരിശോധന തുടരുന്നത്.
വയനാടിന് കൈത്താങ്ങായി നാഷനൽ സർവീസ് സ്കീമും
ഇവിടെ ഒരു വീടുണ്ടായിരുന്നു എന്ന വിരല്‍ ചൂണ്ടലുകള്ക്കപ്പുറം നിറഞ്ഞൊഴുകുന്നകണ്ണുകളും വിങ്ങപ്പൊട്ടുന്ന ഹൃദയങ്ങളും അത്രയധികം വേദനനല്കുന്ന കാഴ്ചകളാണ്. ഇത്തരം കാഴ്ചകളെ ചേര്‍ത്ത് ദുരന്തത്തിന് ശേഷംമുള്ള കഥകള്‍ രചിക്കാന്‍ എളുപ്പമാണ്…എന്നാല്‍ ദുരന്തത്തിന് മുന്ന് രചിക്കപ്പെട്ടകഥകളത്രയും ആകാംക്ഷകളാണ്. ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ രചിക്കപ്പെടുന്ന ലയയുടെ കഥപോലുള്ള ചില കഥകള്‍ ഇനിയുമുണ്ട്.