തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതെന്ന പേരില്‍ പ്രചരിക്കുന്ന വിദ്വേഷപരമായ പാഠഭാഗം വ്യാജമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.സാമൂഹ്യമാധ്യമമായ എക്സില്‍ Mr Sinha (Modi’s family) എന്ന അക്കൌണ്ടിലൂടെയാണ് വ്യാജ പാഠഭാഗങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.
കേരളത്തെക്കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്നും വെറുപ്പിന്റെ കൂട്ടുകാര്‍ക്ക് ഇവിടെ സ്ഥാനം ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതുകൊണ്ടാണ് വര്‍ഗീയ അജണ്ട കേരളത്തില്‍ വിജയിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നുണ പറയുക, ആയിരം വട്ടം അത് ആവര്‍ത്തിക്കുക,സത്യമാണെന്ന് തോന്നിപ്പിക്കുക എന്നതാണ് അവര്‍ ചെയ്യുന്നതെന്നും മന്ത്രി ആഞ്ഞടിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഇത് കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുസ്തകം അല്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിത്. കേരളത്തില്‍ ജീവിക്കുന്ന, കേരളത്തില്‍ എത്തുന്ന ഏവര്‍ക്കും അറിയാം എത്രമാത്രം സാഹോദര്യത്തോടെയും സൗഹാര്‍ദ്ദത്തോടെയും ആണ് ഇവിടെ ജനങ്ങള്‍ കഴിയുന്നത് എന്ന്. വെറുപ്പിന്റെ കൂട്ടുകാര്‍ക്ക് ഇവിടെ സ്ഥാനം ഇല്ല. അതുകൊണ്ടാണ് വര്‍ഗീയ അജണ്ട കേരളത്തില്‍ വിജയിക്കാത്തത്.