ടി20 ലോകകപ്പിനുളള ആവേശത്തിലാണ് ടീം ഇന്ത്യ.പരിശീലകനായി ഗൗതം ഗംഭീറും നായകനായി സൂര്യകുമാറും സ്ഥാനമേറ്റതിന് ശേഷമുളള
ആദ്യ മത്സരത്തിന് ഇന്ന് തുടക്കം കുറിക്കും.ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹര്‍ദിക് പാണ്ഡ്യ അടുത്ത ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിക്കവെയാണ് സൂര്യകുമാറിനെ തേടി അപ്രതീക്ഷിത ക്യാപ്റ്റന്‍സിയെത്തിയത്.വിരാട് കോഹ്ലി,രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ ടൂര്‍ണമെന്റ് കൂടിയാണ് ഇത്.ശുഭ്മാന്‍ ഗില്‍,യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റയാന് പരാഗ് എന്നിവര്‍ മികച്ച പ്രകടനത്തിലൂടെ ടീമില്‍ സ്ഥിര സാന്നിധ്യമാകാനാകും ശ്രമം.
ഐപിഎലില്‍ ലോകകപ്പ് വിജയത്തിന് ശേഷമാണ് രാഹുല്‍ ദ്രാവിഡിന് പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനമേറ്റത്.ഐപിഎലില്‍ രണ്ടുതവണ കളിക്കാരനെന്ന നിലയിലും ഒരുതവണ ടീം മെന്റര്‍ എന്ന നിലയിലും കിരീടം നേടിയ ചരിത്രം ഗംഭീറിനുണ്ട്.മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.