ദേശീയ ഏജന്‍സികളുടെ സര്‍വ്വേകളിലെല്ലാം ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒന്നുമുതല്‍ മൂന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ ഏജന്‍സികളുടെ പ്രവചനം. രാജ്യത്ത് മോദിക്ക് തുര്ഭരണമുണ്ടാവുമെന്ന് ദേശീയ ഏജന്ലികളുടെ പ്രവചനം. കേരളത്തില്‍ യു ഡി എഫിന് മേല്‍കൈ നേടുമെന്നും നിവവിലുള്ള സീറ്റുപോലും എല്‍ ഡി എഫിന് നഷ്ടപ്പെടുമെന്നും പ്രവചനമുണ്ട്.
എബിപിസി കവര്‍ സര്‍വ്വേയിലാണ് എല്‍ ഡി എഫിന് കേരളത്തില്‍ സീറ്റുകളൊന്നും ലഭിക്കില്ലെന്ന് പ്രവചിക്കുന്നത്. കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് ടൈസ് നൗ എക്സിറ്റ്പോള്‍. യു ഡി എഫിന് 14,മുതല്‍ 15 സീറ്റുകളും എല്‍ ഡി എഫിന് 4 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.
ബി ജെ പിക്ക് ഒരു സീറ്റു ലഭിക്കുമെന്നും അത് തിരുവനന്തപുരമൊ കോഴിക്കോടോ ആവും. എ ബി പി സി നൗ എക്സിറ്റ് പോളില്‍ എല്‍ ഡി എഫിന് സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ എല്‍ യു ഡി എഫിന് 17 മുതല്‍ 19 സീറ്റുവരെ യും ബി ജെ പിക്ക് ഒന്നു മുതല്‍ മൂന്ന് സീറ്റുവരെ ലഭിക്കുമെന്നും പറയുന്നു.
ന്യൂസ് 18 ബി ജെ പി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമെന്ന് പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ ആക്സിസ് സര്‍വ്വേയിലും എന്‍ ഡി എയ്ക്ക് രണ്ട് മുതല്‍3 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിക്കുന്നു. എല്‍ ഡി എഫിന് ഒരു സീറ്റും യു ഡി എഫിന് 13-15 സീറ്റുമാണ് ഇന്ത്യാ ടുഡേ പ്രവചനം. ടൈംസ് നൗ യു ഡി എഫിന് 14 മുതല്‍ 15 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.
ഇന്ത്യാ ടി വി യു ഡി എഫിന് 13- 15, എല്‍ ഡി എഫിന് 3-5 സീറ്റുകളും ബി ജെ പിക്ക് 1 മുതല്‍ സീറ്റുകളുമാണ് പ്രവചിക്കുന്നത്. രണ്ട് ഏജന്‍സികള്‍ എല്‍ ഡി എഫിന് ഒറ്റ സീറ്റുപോലും ലഭിക്കില്ലെന്നാണ് പ്രവചിക്കുന്നത്. ഇവരെല്ലാം ബി ജെ പി അക്കൗണ്ട് തുറക്കുമെന്നും പറയുന്നു.
ദേശീയ ഏജന്‍സികളുടെ പ്രവചനം ശരിയെങ്കില്‍ കേരളത്തില്‍ വലിയ തിരിച്ചടിയായിരിക്കും സി പി എമ്മിനുണ്ടാവുക.
വലിയ കൗതുകമുണ്ടാക്കുന്ന എക്സിറ്റ് ഫലങ്ങളാണ് കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യാ ടു ഡേയാണ് കേരളത്തില്‍ എല്‍ ഡി എഫിന് ഒറ്റ സീറ്റുപോലും ലഭിക്കില്ലെന്ന് പറയുന്നത്. എല്‍ ഡി എഫിന് തിരിച്ചടിയെന്നാണ് മിക്ക ഏജന്‍സികളും പ്രവചിക്കുന്നത്.
കേരളത്തില്‍ എല്‍ ഡി എഫ് എന്‍ ഡി എ വോട്ടുശതമാനം കേവലം രണ്ട് ശതമാനം മാത്രമെന്നും പ്രവചനം.
ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നാണ്. ഇന്ത്യാ മുന്നണിക്ക് 200 സീറ്റു കടക്കാനാവില്ലെന്നാണ് മിക്കവരും പ്രവചിക്കുന്നത്, റിപ്പബ്ലിക്കിന്റെ പ്രവചനത്തിലാണ് എന്‍ ഡി എ സഖ്യത്തിന് വന്‍ സീറ്റുകള്‍ പ്രവചിക്കുന്നത്. മുന്നൂറിലധികം സീറ്റുകളുമായി ബി ജെ പി സഖ്യം രാജ്യത്ത് അധികാരത്തില്‍ വരുമെന്നാണ് ഏജന്‍സി സര്‍വ്വേ.
കഴിഞ്ഞ തവണ മിക്ക ഏജന്‍സികളും 300 സീറ്റുകളായിരുന്നു പ്രവചിച്ചിരുന്നത്. തമിഴ് നാട്ടില്‍ 1- മുതല്‍ 7 വരെ സീറ്റുകള്‍ വരെ ലഭിക്കും. കര്‍ണ്ണാടകയില്‍ ബി ജെ പിക്ക് വളര്‍ച്ചയും പ്രവചിക്കുന്നു. തെലങ്കാനയില്‍ നാല് മുതല്‍ ഏഴ് സീറ്റുവരെ ബി ജെ പി വരും. പശ്ചിമ ബംഗാളില്‍ ബി ജെ പി ഏറ്റവും വലിയ കക്ഷിയാവും.
ഹിമാചല്‍ പ്രദേശില്‍ ബി ജെ പി വന്‍ മുന്നേറ്റവും പ്രവചിക്കുന്നു. എല്ലാ ട്രന്റുകളും ഒറ്റ കേന്ദ്രത്തിലേക്കാണ് ശ്രദ്ധകേന്ദ്രികരിക്കുന്നത്.
രാജസ്ഥാനില്‍ ബി ജെ പി ക്ക് നാല് സീറ്റുകള്‍ കുറയും. രാജസ്ഥാനില്‍ ഇന്ത്യാ സഖ്യം 4 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു. തെക്കേ ഇന്ത്യയില്‍ 27- മുതല്‍ 31 വ രെ സീറ്റുകള്‍ സീറ്റുകള്‍ ലഭിക്കും.
മോദിക്ക് മൂന്നാം ഊഴമാണ് മിക്കവാറും എല്ലാ ദേശീയ ഏജന്‍സികളും പ്രവചിക്കുന്നത്. 295 സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യാ മുന്നണിയുടെ അവകാശവാദം. രണ്ടാം യു പി എസര്‍ക്കാര്‍ നേടിയതിലും വലിയ സീറ്റ് നേടുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖഡ്ഗേ അവകാശപ്പെട്ടത്.
കോണ്‍ഗ്രസും സഖ്യകക്ഷികളും വലിയ പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് ഫലത്തെ നോക്കിക്കാണുന്നത്.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബി ജെ പിക്ക് വലിയ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള ചില ഏജന്‍സികളുടെ പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്ക് 351 സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 38 ശതമാനം വോട്ടാണ് ബി ജെ പി തനിച്ച് നേടിയത്. 303 എന്ന നമ്പറിലാണ് വിജയം എത്തിച്ചത്.
കോണ്‍ഗ്രസിന് തനിച്ച് 53 സീറ്റുകളും എന്‍ ഡി എയ്ക്ക് 90 സീറ്റുകളുമാണ് ലഭിച്ചത്. ഡി എം കെയ്ക്ക് 23 സീറ്റുകളും ത്രിണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റുകളുമാണ് ലഭിച്ചിരുന്നത്. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ ഈ ഏജന്‍സികളുടെ പ്രവചനം ഏറെക്കുറേ ശരിയായിരുന്നു. അതിനാല്‍ ഇത്തവണയും എക്സിറ്റു പോളുകള്‍ ഏറെക്കുറെ ശരിയാവുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.