കൊച്ചി:മാര്‍പാപ്പയുടെയും, സിനഡിന്റെയും തീരുമാനങ്ങളെ അട്ടിമറിച്ച സിനഡിലെ തന്നെ ഏതാനും ചില മെത്രാന്മാരും ചില വൈദീകരും
ഏകീകൃത കുര്‍ബാന മേജര്‍ അതിരൂപതയില്‍ നടപ്പില്‍ വരുത്താന്‍ കഴിയാത്ത സീറോ മലബാര്‍ സഭ മെത്രാന് സിനഡ് പരാജയപ്പെട്ട സാഹചര്യത്തില്‍ സിനഡിനെ മരവിപ്പിച്ച് അപ്പ്സ്തോലിക്ക് അഡ്മിനിസ്ട്രേറേറ്ററെ നിയമിക്കാനുള്ള നീക്കങ്ങള്‍ വത്തിക്കാന്‍ എത്രയും വേഗം ഇടപെട്ട് ആക്കം കൂട്ടണമെന്നും,ആരാധന ക്രമതര്‍ക്കം പരിഹരിച്ചതിന് ശേഷം മാത്രം മതി ഓഗസ്റ്റിലെ സിനഡ് സമ്മേളമെന്ന് സി.എന്‍.എ. അഭിപ്രായപ്പെട്ടു.
മാര്‍പാപ്പയെ പൊതു സമൂഹത്തില്‍ അവഹേളിക്കുന്ന അതിരൂപതയിലെ സഭവിരുദ്ധ നിലപാടുകളെ വത്തിക്കാന്‍ അതീവ ഗൗരവത്തോടെ നോക്കി കാണണമെന്ന് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടും കൂടാതെ സിനഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ചില മെത്രാന്മാരും സഭ വിരുദ്ധരും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടിന്റെ ഫലമായി ഉണ്ടായതായി പറയപ്പെടുന്ന ഒത്ത് തീര്‍പ്പ് ഫോര്‍മുല സഭയേയും, മാര്പാപ്പയെയും അനൂകൂലിക്കുന്ന സഭ വിശ്വാസികള്‍ക്ക് അംഗീകരിക്കുവാന്‍ സാധിക്കുകയില്ലായെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷന് ചൂണ്ടിക്കാട്ടി.
ഇത് തികച്ചും സിനഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധവും വത്തിക്കാനെ കബളിപ്പിക്കലുമാണ്.ഇല്ലിസിറ്റ് ആണെന്ന് സിനഡ് തന്നെ പറഞ്ഞ ജനാഭിമുഖ കുര്‍ബാന അംഗീകൃത കുര്‍ബാന ആണെന്ന് സഭ നേതൃത്വം വിശ്വാസികളോട് പരസ്യമായി പറയണം.വത്തിക്കാന്‍ സ്ഥാനപതി , മേജര്‍ ആര്‍ച്ച്ബിഷപ്പ്, അഡ്മിനിസ്ട്രേറേറ്റര്‍ എന്നിവരുടെ അംഗീകാരത്തോടെയുള്ള സര്‍ക്കുലര്‍ ഇതിനായി പുറപ്പെടുവിക്കണം. ആരാധനക്രമത്തെ സംബദ്ധിച്ച തീരുമാനമെടുക്കുവാനും നടപ്പിലാക്കുവാനും ഉള്ള അധികാരം സിനഡിനാണെന്ന് നിലനില്‍ക്കെ തന്നെ അതിനുള്ള അധികാരം വിശ്വസികള്‍ക്കും ഉണ്ടെന്ന് സ്ഥാപിച്ച് നല്‍കുകയാണ് പുതിയ ഫോര്‍മുലയിലൂടെ സഭ സമ്മതിച്ചിരിക്കുന്നത്. ഇത് സീറോ മലബാര്‍ സഭയുടെ പതനത്തിനാണ് ഉപകരിക്കുക ഉള്ളൂ. ഇതൊന്നും വിശ്വാസി സമൂഹം അംഗീകരിച്ച് കൊടുക്കുവാന്‍ പോകുന്നില്ല. ഇതിലൂടെ സഭ വിരുദ്ധര്‍ ഒരിക്കല്‍ കൂടി പരിശുദ്ധ സിംഹാസനത്തെയും അവഹേളിക്കുകയും സഭയെ സ്നേഹിച്ച് കൂടെ നിന്ന വിശ്വാസികളെ വഞ്ചിക്കുകയുമാണ്. ചെയ്തിരിക്കുന്നത്.
സീറോ മലബാര്‍ സഭ ആസ്ഥാനത്തെ കള്ളനെയും ചൂതാട്ടക്കാരെയും ചാട്ടവാറെടുത്ത് അടിച്ചോടിച്ച ക്രിസ്തു സന്ദേശം ഉള്‍കൊണ്ട് കൊണ്ട് പ്രതീകാത്മകമായി കാത്തലിക്ക് നസ്രാണി അസോസിയേഷന് എറണാകുളം – അങ്കമാലി മേജര്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭ ആസ്ഥാന ദൈവാലായമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക പള്ളിയുടെ മുന്നില്‍ ചാട്ടവാര്‍ പ്രയോഗം സമരം നടത്തി. കൂടാതെ അവിശുദ്ധ ഒത്ത് തീര്‍പ്പിലൂടെ തയ്യാറാക്കി എന്ന് പറഞ്ഞ് സഭവിരുദ്ധര് പുറത്തിറക്കിയ വിശദീകരണ സര്‍ക്കുലര്‍ അഗ്നിക്ക് ഇരയാക്കി.
കാത്തലിക്ക് നസ്രാണി അസോസിയേഷന് ചെയര്മാന് ഡോ. എം.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ജോസ് പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. അമല്‍ ചെറുതുരുത്തി, ഷൈബി പാപ്പച്ചന്, പോള്‍സണ്‍ കുടിയിരിപ്പില്, ലാലി ജോസ്, എം.എ. ജോര്‍ജ്, ഡേവീസ് ചൂരമന, ആന്റണി മേയ്ക്കാം തുരുത്തില്, ഡെയ്സി ജോയി , ഷിജു സെബാസ്റ്റ്യന്‍,ലിറ്റര്‍ജിക്കല്‍ വേരിയന്റ് സിനഡ് അനുവദിച്ച് എന്ന് പറയുന്നത് പച്ചക്കള്ളവും വിശ്വാസികളെ തെറ്റിധരിപ്പിക്കലുമാണ് ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് സി.എന്‍.എ ആരോപിച്ചു.