പാരിസ്:ഗുസ്തി താരം അന്തിം പംഗലിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെയും നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്.അന്തിം പംഗലിന്റെ അക്രെഡിറ്റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് താരത്തിന്റെ സഹോദരി നിഷ ഒളിംപിക്സ് വില്ലേജിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചതിനാണ് നടപടി.അധിക്യതരുടെ ചോദ്യം ചെയ്യലില്‍ അക്രെഡിറ്റേഷന്‍ കാര്‍ഡിന്റെ ഉടമ നിഷ അല്ലെന്ന് കണ്ടെത്തുകയായിരുന്നു.കാര്‍ഡ് കൈമാറാന്‍ പാടില്ലെന്ന് നിയമമുണ്ട്.ഇതിനിടെ അന്തിമിന്റെ അക്രെഡിറ്റേഷനടക്കം റദ്ദാക്കിയിട്ടുണ്ട്.
അന്തിമിന്റെ സഹോദരനും കുരുക്കിലാണ്. മദ്യലഹരിയില്‍ ടാക്സി ഡ്രൈവറെ കയ്യേറ്റം ചെയ്തെന്നാണ് സഹോദരനെതിരായ പരാതി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി ഇന്ത്യന്‍ ഒളിംപിക്സ് സംഘം പാരിസ് പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. അന്തിമിനെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കും.അന്തിം ഇന്നലെയും അനുവാദമില്ലാതെ വില്ലേജിന് പുറത്തുപോയെന്ന് സൂചനയുണ്ട്.