കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തിലുള്ള വിഷു ചന്തകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും.സബ്സിഡി നിരക്കില്‍ 13 ഇനം അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനാണ് തീരുമാനം.സംസ്ഥാനത്താകെ 250 ഓളം റംസാന്,വിഷു വിപണികള്‍ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും,പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയിരുന്നു.ഇത് ചോദ്യം ചെയ്ത് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാന്‍ അവസരം ഒരുങ്ങിയത്.5 കോടി രൂപ സബ്സിഡിക്ക് അനുവദിച്ചെന്നും ആവശ്യമുള്ള സാധനങ്ങള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായും കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.