അനീഷ എം എ
പാലക്കാട്,ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണായ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. ഈ രണ്ട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കണമെന്ന ആവശ്യമാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചിരുന്നു.നിലവില്‍ പാലക്കാട് നിന്ന് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ്സ് പരിഗണിക്കുന്നത് രാഹൂല്‍ മാങ്കൂട്ടത്തെ തന്നെയാണ്.അത് പോലെ തന്നെ ചേലക്കരയില്‍ നിന്ന് പരിഗണിച്ചിരിക്കുന്ന ഒരു പ്രമുഖ നേതാവ് വൈശാഖ് എസ് ദര്‍ശനാണ്.യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് അദ്ദേഹം.പ്രധാനമായും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന കോണ്‍ഗ്രസിന്റെ ഒരു മികച്ച നേതാവാണ് വൈശാഖ് എസ് ദര്ശന്.
എറണാകുളം സ്വദേശിയായ വൈശാഖ് എസ് ദര്ശന് കെഎസ്യൂവിലുടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.ചെറുപ്പം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുകയും യൂത്ത് കോണ്‍ഗ്രസിന്റെ സമര പരിപാടികളില്‍ മുന്നണി പോരാളിയായി പ്രവര്‍ത്തിക്കുകയും, ദേശീയ സമരങ്ങളിലടക്കും മുന്‍പന്തിയില്‍ നില്ക്കുന്ന ശക്തമായ മുഖമാണ് വൈശാഖ് എസ് ദര്ശന്.രാഹുലിനെ പാലക്കാടിലേയ്ക്ക് പരിഗണിക്കും എന്ന ചർച്ചകളാണ് കളം നിറയുന്നത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും,ദ്യശ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി പോരാട്ടം നടത്തുന്ന കോണ്‍ഗ്രസിന്റെ വക്താവുമാണ് അദ്ദേഹം.ഷാഫി പറമ്പിലിന്റെ ഏറ്റവും അടുത്ത സുഹ്യത്തുമായ രാഹുല്‍ മാങ്കുട്ടത്തില്‍ പത്തനംതിട്ട സ്വദേശിയാണ്.
ഇന്ന് പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രമേയത്തില്‍ ജില്ലയ്ക്ക് പുറത്തുളളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ സാധിക്കില്ല എന്നാണ് നേത്യത്വത്തിനോട് പ്രമേയത്തിലുടെ ആവശ്യപ്പെട്ടിരിക്കുന്നത്.ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറി പി നന്ദപാലന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളക്കം പിന്തുണക്കുകയായിരുന്നു.
പാലക്കാട് ജില്ലയില്‍ നിന്നുളള ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ വേണം ജില്ലയില്‍ നിന്ന് മത്സരിപ്പിക്കാവു എന്നതായിരുന്നു പ്രമേയത്തിലെ ആവശ്യം.പ്രമേയം അവതരിപ്പിച്ച ഉടന്‍ തന്നെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ സി പി മുഹമ്മദ് ഉള്‍പ്പെടെയുളള നേതാക്കള്‍ ഈ പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തു വരുകയായിരുന്നു.പാലക്കാട് ഡിസിസി പ്രസിഡനന്റായ എ തങ്കപ്പന് ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ മാങ്കുട്ടത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തെ തന്നെ എതിര്‍പ്പ് ഉയര്‍ത്തിരുന്നു.ഡിസിസി ഈ തീരുമാനത്തില്‍ ശക്തമായി ഉറച്ചു നില്ക്കുകയാണെങ്കില് രാഹുല്‍ മാങ്കൂട്ടത്തില്‍ തഴയപ്പെടും.
ഡിസിസി നേത്യത്വത്തിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ കെപിസിസിക്കും സാധിക്കില്ല.അങ്ങനെ ഒരു സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി വാദിച്ചാല്‍ വൈശാഖ് എസ് ദര്‍ശനെ ചേലക്കരയില്‍ പരിഗണിക്കേണ്ടി വരും.2016-ല്‍ തെരഞ്ഞെടുപ്പില്‍ വെെശാഖിനെ വൈക്കത്ത് നിന്ന് പരിഗണിച്ചിരുന്നതായിരുന്നു.പിന്നീട് അത് ലഭിക്കാതെ വരുകയായിരുന്നു.ദളിത് വിഭാഗത്തില്പ്പെടിരുന്ന വെെശാഖ് പാരമ്പര്യമായി കേണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന ശക്തനായ നേതാവാണ്.ഈക്കാരണങ്ങളാല്‍ അദ്ദേഹത്തിന് തന്നെ സംവരണ മണ്ഡലമായ ചേലക്കരയില്‍ മത്സരിക്കാനുളള അവസരം ലഭിക്കാനാണ് സാധ്യത.
നിലവില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ആര് മത്സരരംഗത്തേക്ക് വരുമെന്നത് വലിയ ചോദ്യമായി മുന്നിലുണ്ട്.ഒരു പക്ഷെ ഡിസിസി തീരുമാനങ്ങളെ അവഗണിച്ചു കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മത്സരിച്ചേക്കാം.അങ്ങനെയെങ്കില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മത്സരിപ്പിക്കാന്‍ തയ്യാറാവില്ല.അങ്ങനെ സംഭവിച്ചാൽ വൈശാവ് എസ് ദര്‍ശനെ പരിഗണിക്കില്ല.എന്നാല്‍ ജില്ലയില്‍ നിന്ന് തന്നെയുളള നേതാവ് വേണമെന്ന് ജില്ലാ കമ്മിറ്റി ശക്തമായി വാദിച്ചാല്‍ ഉറപ്പായും വൈശാഖ് എസ് ദര്‍ശന്റെ മുന്നില്‍ വാതിലുകള്‍ തുറക്കും.രമ്യാ ഹരിദാസും,എന്‍ കെ സൂധീറും ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണ്.രമ്യാ ഹരിദാസ് ഒരു തവണ വിജയിച്ചിട്ടുണ്ടെങ്കിലും ഡിസിസിക്ക് അകത്തുളള ചില എതിര്‍പ്പുകള്‍,ഗ്രൂപ്പ് സമവാക്യങ്ങള്‍ എന്നിവ രമ്യാ ഹരിദാസിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.ഏതായാലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആരെന്ന് ഇനി വരും ദിവസങ്ങളില്‍ അറിയാം.