ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ബന്ധുക്കളെ കേള്‍പ്പിച്ച കേസില്‍ ഭര്‍ത്താവിന് ശിക്ഷ.ബഹ്റൈനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.50ദിനാര്‍ ശിക്ഷയായി വിധിക്കുകയും ഒപ്പം കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണം നിയമവിരുദ്ധമായി റെക്കോര്‍ഡ് ചെയ്യ്ത് കുട്ടികളെയും ബന്ധുക്കളെയും കേള്‍പ്പിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.ഭാര്യയുടെ അനുമതിയില്ലാതെ ഫോണ്‍കോളുകള്‍ ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു.സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ബെഡ്റൂമിലും വാഹനത്തിലും റെക്കോഡിംഗ് ഉപകരണങ്ങള്‍ രഹസ്യമായി വെച്ചിരുന്നുവെന്ന് യുവതി ആരോപിച്ചു.