താപനില 40 ഡിഗ്രി സെൽഷ്യസോടടുത്തതോടെ കേരളം രാപകൽ തീച്ചൂളയിൽ.കുറഞ്ഞ താപനില പോലും 30 ഡിഗ്രി സെൽഷ്യസിനടുത്താണ്.രാവിലെ 11 മുതലുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നാണ് ഔദ്യോഗിക മുന്നറിയിപ്പെങ്കിലും രാവിലെ 9 മുതൽ തന്നെ പുറത്തിറങ്ങാതിരിക്കുന്നതാണു നല്ലതെന്ന് ആരോഗ്യ – കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളിലും ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. മിക്ക ജില്ലകളിലും വരുംദിവസങ്ങളിൽ താപനില പതിവിലും 2–4 ഡിഗ്രി കൂടുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവും കടുത്ത മുന്നറിയിപ്പ്.
യാത്രയ്ക്കിടയില്‍ ലഘുഭക്ഷണം;പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി
പകൽ 12 മുതൽ 3 വരെ കൃഷിപ്പണി ഒഴിവാക്കണമെന്നും ഈ സമയത്ത് രാസകീടനാശിനികൾ പ്രയോഗിക്കരുതെന്നും കേരള കാർഷിക സർവകലാശാല നിർദേശിച്ചു. ചൂട് കുറയാൻ മെയ് പകുതി വരെയെങ്കിലും കാത്തിരിക്കണം.ഇന്നുമുതൽ കൂടുതൽ വേനൽമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.വടക്കൻ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ട്.