ന്യൂഡല്‍ഹി:സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഉണ്ടാകില്ല.
പ്രഖ്യാപിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്.സഞ്ജുവിനൊപ്പം ശിവം ദുബെ,യശസ്വി ജയ്സ്വാള്‍ എന്നീ താരങ്ങളും രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉണ്ടാകില്ല.
മൂന്ന് താരങ്ങള്‍ക്ക് പകരക്കാരായി സായ് സുദര്ശന്, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ബിസിസിഐ ഉള്‍പ്പെടുത്തി.ഇതിന്റെ ഫലമായാണ് ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായത്.അവസാന മൂന്ന് മത്സരങ്ങളില്‍ മൂവരും ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.