ചെമ്മീനൊപ്പം ഇന്ത്യയില്‍ നിന്നുള്ള എല്ലാ സമുദ്രോല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കം. കടലാമയ്ക്കു പിന്നാലെ സസ്തനികളുടെ സംരക്ഷണത്തിന്റെ പേരിലാണ് 2026 ജനുവരി ഒന്നുമുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്. സമുദ്ര സസ്തനികളെ സംരക്ഷിക്കാന്‍ 1972ല്‍ നിലവില്‍വന്ന മറൈന്‍ മാമല്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഭാഗമായാണ് തീരുമാനം.തിമിംഗിലം, ഡോള്‍ഫിന്‍,വാല്‍റസ്,ഹിമക്കരടി,ഹിമസിംഹം,ഓട്ടര്‍,സീല്‍ തുടങ്ങിയവയെ സംരക്ഷിക്കുന്നതാണ് നിയമം.
ഉപരോധത്തിനുമുന്നോടിയായി ഇന്ത്യയിലെ ഡോള്‍ഫിനുകളുടെയും തിമിംഗിലങ്ങളുടെയും സ്ഥിതിവിവരക്കണക്ക് ശേഖരിക്കാന്‍ അമേരിക്ക നിര്‍ദേശിച്ചുകഴിഞ്ഞു.എംപിഇഡിഎയുടെ ശുപാര്‍ശയെ തുടര്‍ന്ന് ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയും കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് സര്‍വേ നടത്തുന്നത്.
ഇന്ത്യയില്‍ എവിടെയും സസ്തനിയെ വലയില്‍ പിടിക്കുന്നില്ലെന്നാണ് സിഎംഎഫ്ആര്‍ഐയുടെ പ്രാഥമിക റിപ്പോര്‍ട്ട്.32 ഇനം കടല്‍ സസ്തനികളുള്ളതില്‍ 18 എണ്ണത്തെക്കുറിച്ച് പരിശോധിച്ചു.തിമിംഗിലങ്ങളും ഡോള്‍ഫിനുകളുമാണ് പ്രധാന പഠനവിഷയമാക്കിയത്.0.1 ശതമാനംമാത്രമാണ് വലയില്‍ കയറുന്നതെന്നും അവയെല്ലാം ജൈവസാധ്യതാപരിധിയിലും താഴെയാണെന്നുമാണ് സിഎംഎഫ് ആര്‍ഐയുടെ വിലയിരുത്തല്‍.ചെമ്മീന്‍ കൂടാതെ ഇന്ത്യയില്‍ നിന്ന് ഞണ്ട്, ട്യൂണ, തിലാപ്പിയ, കിനാവള്ളി, കൊഞ്ച്, ചൂര, അലങ്കാരമീനുകള്‍ തുടങ്ങിയവയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്.