കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിക്കൊപ്പം കാണാതായ അര്‍ജുന്റെ തെരച്ചിലുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പുറത്ത്.മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുവരെ മണ്ണിനടിയില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.നദിയിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തും.
ഉന്നത ഉദ്യോഗസ്ഥരടക്കം സംഭവം സ്ഥലത്ത് എത്തിയിട്ടുണ്ട്.
മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വന്‍പാറക്കല്ലുകളും ഇതിനൊപ്പമുണ്ട്.അതിനാല്‍ സിഗ്നല്‍ ലഭിക്കാന്‍ പ്രയാസം നേരിടുന്നതായും ദൗത്യസംഘം വ്യക്തമാക്കുന്നു.ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തെരച്ചില്‍ നടത്തുന്നുണ്ട്.ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.ലോറി കണ്ടെത്തിയാല്‍ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.റഡാര്‍ ഉപയോഗിച്ച് കൂടുതല്‍ ലൊക്കേഷനുകളില്‍ പരിശോധന നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.