ഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ.ബിസിസിഐയുടെ നിയമങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. താന്‍ കണ്‍വീനര്‍ മാത്രമാണ്. ബിസിസിഐ കരാറില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് നിശ്ചയിക്കുന്നത് മുഖ്യ സിലക്ടറാണ്. അതിനാല്‍ ഈ തീരുമാനമെടുത്തത് അജിത്ത് അഗാര്‍ക്കറാണെന്നും ജയ് ഷാ പ്രതികരിച്ചു.ആര്‍ക്ക് വേണമെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിക്കാം.ആര്‍ക്ക് വേണമെങ്കിലും കളിക്കാതിരിക്കാമെന്നും ജയ് ഷാ വ്യക്തമാക്കി.
സൂപ്രീംകോടതിക്ക് നന്ദി;കെജരിവാളിന്റെ ജാമ്യത്തില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍
ശ്രേയസ് അയ്യരിനും ഇഷാന് കിഷനും പകരക്കാരായി സഞ്ജു സാംസണെപോലുള്ള താരങ്ങളുണ്ടെന്നും ജയ് ഷാ പറഞ്ഞു.ഇരുവര്‍ക്കും ബിസിസിഐ കരാര്‍ നഷ്ടമായതിന് കാരണം താനല്ലെന്നും ജയ് ഷാ വ്യക്തമാക്കി.ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ ഒഴിവാക്കാന്‍ അഗാര്‍ക്കറാണ് തീരുമാനിച്ചതെന്നും ജയ് ഷാ പ്രതികരിച്ചു.