മുംബൈ:ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് മുംബൈ പരാജയപ്പെട്ടുവെങ്കിലും മുംബൈ ആരാധകര്‍ക്ക് ആശ്വാസമായത് രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയാണ്.ഇതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും ഹിറ്റ്മാന് സ്വന്തമാക്കി.ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുംബൈ ഇന്ത്യന്‍സ് താരം രണ്ട് തവണ സെഞ്ച്വറി നേടുന്നത്.
63 പന്തില്‍ 105 റണ്‍സുമായി രോഹിത് ശര്‍മ്മ പുറത്താകാതെ നിന്നു.11 ഫോറും അഞ്ച് സിക്സും സഹിതമാണ് ഹിറ്റ്മാന്റെ ഇന്നിംഗ്സ്.മുമ്പ് 2012ലാണ് രോഹിത് മുംബൈയ്ക്കായി സെഞ്ച്വറി നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 60 പന്തില്‍ 109 റണ്‍സുമായി രോഹിത് പുറത്താകാതെ നിന്നു.
പ്രവിയയുടെത് പ്രണയപക;സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പ്രവിയയുടെ മാതാപിതാക്കള്‍
ഇതുവരെ ആറ് താരങ്ങളാണ് മുംബൈയ്ക്കായി സെഞ്ച്വറി നേടിയിട്ടുള്ളത്.സന്നത് ജയസൂര്യ,സച്ചിന് തെണ്ടുല്‍ക്കര്‍, ലെന്‍ഡല്‍ സിമന്‍സ്, സൂര്യകുമാര്‍ യാദവ്,കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ മുമ്പ് സെഞ്ച്വറി തികച്ചിരുന്നു.സന്നത് ജയസൂര്യ പുറത്താകാതെ നേടിയ 114 റണ്‍സാണ് ഒരു മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.