തിരുവനന്തപുരം:യാത്രക്കാരെ വലച്ച് കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് പുറപ്പേടേണ്ട വിമാനങ്ങള്‍ വൈകുന്നു.ഇന്നലെ രാത്രി 10.15ന് പുറപ്പേടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല.ഈ വിമാനം ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.ഇന്ന് പുലര്‍ച്ചെ 2.45ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനം റദ്ദാക്കി.രാവിലെ 3.15 ന് എത്തേണ്ട എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കി.ഇന്നലെ വൈകിട്ട് ദുബൈയില്‍ നിന്നെത്തേണ്ട ഇന്‍ഡിഗോ വിമാനവും റദ്ദാക്കിയിരുന്നു.രാവിലെ 10.30ന് പുറപ്പെടേണ്ട എമിറേറ്റ് വിമാനവും വൈകും.ഈ വിമാനം 12.30ന് യാത്ര ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കല്‍പ്പറ്റയില്‍ വാഹനാപകടം:മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
കഴിഞ്ഞ ഒരാഴ്ച്ചയായി ദുബായില്‍ കനത്ത മഴ തുടരുകയാണ്.പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയാണിത്.കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാന്‍ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ കാലാവസ്ഥ വിദഗ്ധര്‍ ഉള്ളത്.