വാഷിങ്ടണ്‍:യുഎസ് റോക്ക് സംഗീതത്തില്‍ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് വിടവാങ്ങി.80 വയസ്സായിരുന്നു.ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സറുമായി പോരാടുകയായിരുന്നു അദ്ദേഹം.ഗിറ്റാറിസ്റ്റ്, ഗായകന്, ഗാനരചയിതാവ്, സംഗീതസംവിധായകന് എന്നീ നിലകളില്‍ തിളങ്ങി നിന്ന കലാകാരനാണ് ഡിക്കി ബെറ്റ്സ്.ഓള്മാന് ബ്രദേഴ്സ് ബാന്‍ഡിന്റെ സ്ഥാപക അംഗം കൂടിയാണദ്ദേഹം.’ഗിറ്റാറില്‍ ബെറ്റ്സ് വിസ്മയം തീര്‍ത്ത ‘ജെസീക്ക’യ്ക്ക് ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു.
തകര്‍ന്നടിഞ്ഞ് ചെന്നൈ;ഐപിഎലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് മിന്നും ജയം
തലയിലെ കൗ ബോയ് തൊപ്പിയും തോളറ്റം വരെയുള്ള മുടിയും നീളന്‍ മീശയുമായി ആസ്വാദക ഹൃയങ്ങള്‍ കീഴടക്കിയ ഡിക്കി ഗിറ്റാറിസ്റ്റ് ഡൈ്വന്‍ ഓള്‍മാനൊപ്പം 1969-ല്‍ ഫ്ലോറിഡയില്‍ സ്ഥാപിച്ച ഓള്മാന് ബ്രദേഴ്സ് ബാന്‍ഡ് വംശീയവൈവിധ്യം കൊണ്ടും ദൈര്‍ഘ്യമേറിയ പാട്ടുകളാലും പെട്ടെന്നു ശ്രദ്ധ നേടി. ‘ഐഡില്‍വൈല്‍ഡ് സൗത്ത്’ എന്ന ആല്‍ബവും അതില്‍ ബെറ്റ്സ് ഗിറ്റാറില്‍ വായിച്ച ‘ഇന്‍ മെമ്മറി ഓഫ് എലിസബത്ത് റീഡും’ ഏറെ പ്രശസ്തമാണ്.