ഗാസ:റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം.അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.ഗാസയിലെ കരയുദ്ധത്തിന് മുന്നോടിയായുള്ള നീക്കമാണ് ഷെല്ലാക്രമണണമെന്നും വിലയിരുത്തലുണ്ട്.ഷെല്ലാക്രമണം ഉള്‍പ്പെടെ പലസ്തീനില്‍ 24 മണിക്കൂറിനിടെ 51 പേര് കൊല്ലപ്പെട്ടു. 75 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 34,356 പേര് പലസ്തീനില്‍ കൊല്ലപ്പെട്ടു. 77,368 പേര്‍ക്ക് പരിക്കേറ്റു.
ബ്ലാസ്റ്റേഴ്സിനോട് യാത്ര പറഞ്ഞ് പടിയിറങ്ങി ഇവാന് വുകോമാനോവിച്ച്
വെസ്റ്റ് ബാങ്കിലെ നുസൈറാത്തില്‍ പലസ്തീനിയെ ഇസ്രയേല്‍ പൗരന് വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുണ്ട്. റഫ തീരത്ത് പലസ്തീനി മത്സ്യത്തൊഴിലാളിയെ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നു.വെടിവെപ്പില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റു.