ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ഉണ്ടായ അപകടത്തില്‍ ആള് ദൈവമായ ബോലെ ഭാഭയുടെ സഹായി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റില്‍.ഡല്‍ഹിയില്‍ നിന്നാണ് മധുകറിനെ അറസ്റ്റ് ചെയ്ത്.പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഹാഥ്റസിലേക്ക് കൊണ്ടുവരികയാണെന്ന് പൊലീസ് അറിയിച്ചു.ഹാഥ്റസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ സത്സംഘത്തിന്റെ മുഖ്യ സംഘാടകനായ മധുകറാണ് പ്രധാനപ്രതി.ചികിത്സയിലായിരുന്ന തന്റെ കക്ഷി ഡല്‍ഹിയിലെത്തി കീഴടങ്ങിയതായി മധുകറിന്റെ അഭിഭാഷകന് എ പി സിങ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ഹാഥ്റസ് അപകടം നടന്നതിന് ശേഷം ആള്‍ദൈവം ഭോലെ ബാബയുടെ വാഹനം കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ മരണങ്ങളില്‍ കേസെടുത്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങുന്ന സംഘാടകരാണ് അറസ്റ്റിലായിരിക്കുന്നത്.ഭോലെ ബാബയുടെ സത്സംഘ് സംഘടിപ്പിച്ചവരാണ് അറസ്റ്റിലായ ആറ് പേരും.അപകടത്തില്‍ 121 പേര് ഇതുവരെ മരിച്ചതായാണ് പുറത്തുവരുന്ന കണക്കുകള്‍.