ലോകക്രിക്കറ്റില്‍ ഏറ്റവും അധികം ആരാധകരുളള താരമാണ് രോഹിത് ശര്‍മ്മ.ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിതിന്റെ ആരാധകനാണ് താനെന്ന് തുറന്ന പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം പൃഥിരാജ്.മുംബൈയിലെ സ്ലാങിനെക്കുറിച്ച് സംസാരിക്കവെയാണ് രോഹിത്തിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്.ചില കാര്യങ്ങള്‍ പഠിച്ചെടുത്തത് രോഹിതില്‍ നിന്നാണെന്ന് പറഞ്ഞിരിക്കുകയാണ് താരം.
മുംബൈയിലെ ഭൂരിഭാഗം സ്ലാങുകളും ഞാന്‍ മനസ്സിലാക്കിയെടുത്തത് സ്റ്റംപ് മൈക്കിലൂടെയുള്ള രോഹിത് ശര്‍മയുടെ സംസാരത്തില്‍ നിന്നാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകന് കൂടിയാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. മഷെബ്ള്‍ ഇന്ത്യയെന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.മത്സരത്തിനിടയില്‍ രോഹിത്തിന്റെ പല ഭാഷാപ്രയോഗങ്ങളും സ്റ്റംപ് മൈക്കിലൂടെ പുറത്തുവരുകയും വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.
ഭൗതിക ശാസ്ത്രജ്ഞന് പീറ്റര്‍ ഹിഗ്സ് അന്തരിച്ചു
ഇപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് രോഹിത്. 10 വര്‍ഷങ്ങള്‍ക്കു ശേഷം ക്യാപ്റ്റനല്ലാതെ വെറുമൊരു ബാറ്ററായി മാത്രം അദ്ദേഹം ഐപിഎല്ലില്‍ കളിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്.2013 മുതല്‍ കഴിഞ്ഞ സീസണ് വരെ മുംബൈ ടീമിനെ നയിച്ചുകൊണ്ടിരുന്നത് രോഹിത്താണ്.