ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കില്‍ താന്‍ അഭിനയിക്കില്ലെന്ന് നടന് സത്യരാജ്.ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്.മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു എത്തിയിരുന്നത്.
ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു
കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്.ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം സത്യരാജിന് മോദിയുടെ റോള്‍ നല്‍കരുതെന്ന് പറഞ്ഞ് ബിജെപി കേന്ദ്രങ്ങളും രംഗത്തെത്തിയിരുന്നു.2007ല്‍ സാമൂഹിക പരിഷ്കര്‍ത്താവായ പെരിയാറിന്റെ ജീവചരിത്രത്തില്‍ പ്രധാന വേഷം ചെയ്തത് സത്യരാജായിരുന്നു.