മലയാളത്തിന്റെ പ്രിയനടന് ജോജു ജോര്‍ജ് ഹിന്ദി സിനിമയിലേക്ക്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജോജു ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്.സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്.
കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ചിത്രത്തില്‍ സാനിയ മല്‍ഹോത്ര, സബ ആസാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സിനിമ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു ത്രില്ലര്‍ ചിത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.അതെസമയം ജോജു ജോര്‍ജ് സംവിധായകനായി അരങ്ങേറുന്ന പണി എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ്.