തൊടുപുഴ:രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.അതിനുളള കാരണം ഇടതു ഭരണമാണെന്നും 2025 നവംബര്‍ ഒന്നിന് പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയെ ബിജെപി സര്‍ക്കാര്‍ ദരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. വാഗ്ദാനം ചെയ്ത പല കാര്യങ്ങളും അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കിയില്ല.ബിജെപി രാജ്യം ഭരിക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.
3 വയസ്സുകാരന് വണ്ടിയോടിച്ച ദൃശ്യങ്ങള്‍ എഐ ക്യാമറയില്‍;ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ആര്‍ടിഎ
കേരളത്തിലെ ഏറ്റവും അധികം വികസനം ഉണ്ടാക്കിയത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. ഇഡിയുടെ കൂടെ ചേര്‍ന്ന് തോമസ് ഐസക്കിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. പ്രളയ കാലത്ത് അര്‍ഹമായ കേന്ദ്രസഹായം നിഷേധിച്ചപ്പോഴും കോണ്‍ഗ്രസ് മിണ്ടിയില്ല. അപ്പോഴും ബിജെപിക്ക് ഒപ്പമായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കാന്‍ ശ്രമിച്ചപ്പോഴും എംപിമാര്‍ പാര്‍ലമെന്റില്‍ മിണ്ടിയില്ല.സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം കൊടുക്കാനൊ ഒന്നിച്ചു കാണാനൊ പോലും എംപിമാര്‍ തയ്യാറായില്ല.വന്യജീവി സങ്കര്ഷം പരിഹരിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് കൂടി സഹായിക്കണം.ഇതിനായി യുഡിഎഫ് എംപിമാര്‍ ഒന്നും ചെയ്തില്ലെന്നും പിണറായി കുറ്റപ്പെടുത്തി.