കോഴിക്കോട്:വടക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപത്തിൽ കേസെടുത്ത് പൊലീസ്.വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് പോലീസ് നടപടി.മിൻഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകൾ പ്രകാരമാണ് കേസ്.
കേരളത്തിലെ കുറവ് ദാരിദ്ര്യത്തിന് പിന്നില്‍ ഇടത് സര്‍ക്കാര്‍;പിണറായി വിജയന്
കെ കെ ശൈലജയെ വടകരയിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി.വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് പരാതി നൽകിയത്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി വാർത്താ സമ്മേളനം നടത്തിയിരുന്നു.എതിർ സ്ഥാനാർത്ഥിയുടെ പ്രേരണ, ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിന് പിന്നിലുണ്ടെന്ന് കെ കെ ശൈലജ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.