അഹമ്മദാബാദ്:ഐപിഎലില്‍ മഴ കളിച്ച ഒരാഴ്ചക്ക് ശേഷം ആദ്യമായി മഴ ഭീഷണിയില്ലാതെ ഒരു മത്സരത്തിനാണ് ഇന്ന് അഹമ്മദാബാദ് ഒരുങ്ങുന്നത്.ഇത്തവണ ചെന്നൈ ആണ് ഐപിഎല്‍ ഫൈനലിന് വേദിയാവുന്നത് എന്നതിനാല്‍ ക്വാളിഫയറും എലിമിനേറ്ററും അഹമ്മദാബാദിലാണ് നടക്കുന്നത്.അഹമ്മദാബാദില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യത തീര്‍ത്തും വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. വൈകിട്ടോടെ ആകാശം മേഘാവൃതമാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത തീരെയില്ല.അതേസമയം അന്തരീക്ഷ താപനില 41-42 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നതിനാല്‍ ഉഷ്ണ തരംഗത്തിനെതിരെ ആരാധകര്‍ കരുതലെടുക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പാലക്കാട് ക്വാറിയില്‍ വീണ് സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം
ഐപിഎല്ലില്‍ പോയവാരം അഹമ്മാദാബാദിലെ താപനില 44-45 ഡിഗ്രി വരൊയായിരുന്നു. മത്സരസമയമായ വൈകുന്നേരങ്ങളില്‍ പോലും 40-41 ഡിഗ്രിയാണ് അന്തരീക്ഷ താപനിലയെന്നതിനാല്‍ കളിക്കാരും ഇന്ന് ചൂടിനെ പ്രതിരോധിക്കാന്‍ പാടുപെടുമെന്നാണ് കരുതുന്നത്.ഇന്ന് ആദ്യ ക്വാളിഫയറില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും.തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടി ബാക്കിയുണ്ട്.എലിമിനേറ്ററില്‍ രാജസ്ഥാന്-ആര്‍സിബി മത്സരത്തില്‍ ജയിക്കുന്ന ടീമുമായിട്ടായിരിക്കും തോല്‍ക്കുന്ന ടീമിന്റെ രണ്ടാം ക്വാളിഫയര്‍ മത്സരം.