ഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പരമ്പരയില്‍ കളിക്കാന്‍ രോഹിത് ശര്‍മ്മ സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്.നേരത്തെ പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവര്‍ വിശ്രമം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീര്‍ താരങ്ങള്‍ ശ്രീലങ്കന്‍ പരമ്പരയില്‍ പങ്കെടുക്കണമെന്ന് അറിയിക്കുകയായിരുന്നു.പിന്നാലെയാണ് രോഹിത് ശര്‍മ്മ കളിക്കാന്‍ തയ്യാറെന്ന സൂചനകള്‍ പുറത്തുവരുന്നത്.എന്നാല്‍ കോഹ്ലി, ബുംറ എന്നിവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍ തുടങ്ങിയവര്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഹിത് ശര്‍മ്മ കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ കെ എല്‍ രാഹുല്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് സൂചന.ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനെ അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും തമ്മിലാണ് പ്രധാന മത്സരം.