ഇന്ത്യന്‍ ഫുട്ബോളിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയ സുനില്‍ ഛേത്രിയെന്ന ആവേശം ജൂണ്‍ ആറോടെ കളിക്കളത്തോട് വിടപറയും. രാജ്യാന്തര ഫുട്ബോളില്‍ ഗോള്‍ സെഞ്ച്വറി തികച്ച ഇന്ത്യാന് താരം സുനില്‍ ഛേത്രി കളിക്കളത്തോട് വിടപറയുകയാണ്.ലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ടാണ് സുനില്‍ ഛേത്രി തന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ജൂണ്‍ ആറിന് കുവൈറ്റിനെതിരെയുള്ള മത്സരത്തോടെ വിരമിക്കുമെന്നാണ് സുനില്‍ ഛേത്രി ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.123 ഗോള്‍ നേടിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോ,109 ഗോളുകള്‍ വലയില്‍ വീഴ്ത്തിയ ഇറാന് താരം അലി ദേയി, 103 ഗോളുകള്‍ നേടിയ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി എന്നിവര്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് എന്നും അഭിമാനമായി രാജ്യാന്തര തലത്തില്‍ തലയുര്‍ത്തി നിന്ന താരമാണ് സുനില്‍ ഛേത്രി.സജീവമായി കളിക്കളത്തിലുള്ള റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും തൊട്ടു പിന്നില്‍,അതേ മൂന്നാം സ്ഥാനത്താണ് സുനില്‍ ഛേത്രിയുടെ സ്ഥാനം.
സാഫ് ചാമ്പ്യന്‍ ഫിപ്പില് ലെബനന് എതിരായ മത്സരത്തിന് മുന്‍പാണ് ഛേത്രി ആദ്യമായി വിരമിക്കലിനെ കുറിച്ച് മനസു തുറന്നത്. അടുത്തെങ്ങും വിരമിക്കല്‍ ഉണ്ടാവില്ലെന്നായിരുന്നു ഛേത്രി പറഞ്ഞിരുന്നത്.എന്നാല്‍ ലക്ഷക്കിന് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ന് രാവിലെ സുനില്‍ ഛേത്രി തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
താനൂര്‍ കസ്റ്റഡി കൊല;താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു
ഈ വരുന്ന ആഗസ്റ്റ് മാസം 40-ാം വയസിലേക്ക് പ്രവേശിക്കുന്ന ഛേത്രി ലോക റാങ്കില്‍ മികച്ച സ്ഥാനത്താണ്. അന്താരാഷ്ട്ര ഫുട്ബോളില്‍ 19 വര്‍ഷമായി ഛേത്രി പന്ത് തട്ടുന്നു.ശാരീരിക ക്ഷമതയിലെ ചെറിയ പ്രശ്നങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അരങ്ങേറ്റ മത്സരം കളിച്ച ഛേത്രിയെ തന്നെയാണ് തന്റെ 39-ാം വയസിലും ഗ്രൗണ്ടില്‍ തിളങ്ങി നിന്നിരുന്നത്. ഇന്ത്യന്‍ ടീമിനായി ഗോള്‍ നേടാനുള്ള ആവേശം. എതിരാളിയുടെ കുടുക്കുകള്‍ ഭേദിച്ചുള്ള മുന്നേറ്റം. 90 മിനിറ്റും അധിക സമയത്തേയ്ക്ക് നീണ്ടാല്‍ 120 മിനിറ്റും ഗ്രൗണ്ടില്‍ കളിക്കുന്ന താരം. പരിക്കുകള്‍ അലട്ടാതെ എതിരാളികളെ ടാക്കിള്‍ ചെയ്ത് ഛേത്രി മുന്നേറികൊണ്ടേയിരിക്കുന്നു. അന്താരാഷ്ട്ര ഫുട്ബോളില്‍ ഇതിഹാസങ്ങള്‍ക്ക് മാത്രം സാധ്യമായ മുന്നേറ്റമാണ് 40-ാം വയസിലേക്ക് കടക്കുമ്പോഴും ഛേത്രി പുറത്തെടുക്കുന്നത്.
2005 ല്‍ പാകിസ്ഥാനെതിരെയുള്ള രാജ്യാന്തര മത്സരത്തിലാണ് സുനില്‍ ഛേത്രിയെന്ന താരത്തെ ഫുട്ബോള്‍ ആരാധകര്‍ തിരിച്ചറിയുന്നത്. ദേശീയ അന്തര്‍ദേശിയ ഫുള്‍ ബോളില്‍ സുനില്‍ ഛേത്രി തിളങ്ങി നിന്നത് 19 വര്‍ഷങ്ങളാണ്.ആധുനിക ഫുട്ബോളിലും ഛേത്രി തന്റെ മികവ് തുടരവേയാണ് വിരമിക്കല്‍ പ്രഖ്യാപനം.ഇന്ത്യന്‍ ഫുട്ബോള്‍ ഏറെ മാറി.മുമ്പ് ഒരു പ്രതിരോധ താരം പന്ത് ഗോള്‍പോസ്റ്റിലേക്ക് നേരിട്ടെത്തിക്കാന്‍ ശ്രമിച്ചിരുന്നു. സ്റ്റീവ് കോണ്‍സ്റ്റന്റൈനിന്റെ കാലത്ത് ലോങ് ബോള്‍ കളിക്കാന്‍ ഇന്ത്യ പഠിച്ചു. ഇഗോര്‍ സ്റ്റീമാക് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനാണ് ശ്രമിച്ചത്.യൂറോപ്പ്യന്‍ ഫുട്ബോളില്‍ താരങ്ങള്‍ ഓടിക്കളിച്ചപ്പോള്‍ ഇന്ത്യയില്‍ താരങ്ങള്‍ മെല്ലെയാണ് പന്ത് തട്ടിയത്. ഐഎസ്എല്‍ വന്നതിന് ശേഷമാണ് വേഗതയിലുള്ള മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ ഫുട്ബോളിലേക്ക് കടന്നുവന്നത്. ഇന്ത്യന്‍ ടീമില്‍ മാത്രം വ്യത്യസ്തരായ പരിശീലകര്‍ക്ക് കീഴില്‍ ഛേത്രി കളിച്ചിട്ടുണ്ട്. ഓരോ പരിശീലകരുടെ കീഴിലും ഇന്ത്യന്‍ ഫുട്ബോളില്‍ മാറ്റങ്ങള്‍ വന്നു. അപ്പോഴെല്ലാം ഛേത്രി തന്റെ കരുത്ത് കളത്തില്‍ തെളിയിച്ചു കൊണ്ടേയിരുന്നു.
സുനില്‍ ഛേത്രിയുടെ ഫുട്ബോളിനെ പഠിച്ചാണ് പലപ്പോഴും എതിരാളികള്‍ വന്നത്. സാധാരണയായി ഗോള്‍ സ്കോര്‍ ചെയ്യുന്ന ആളെ എതിരാളികള്‍ മാര്‍ക്ക് ചെയ്യും.അയാള്‍ക്ക് ചുറ്റും പ്രതിരോധത്തിന് ആളെ നിര്‍ത്തും. പക്ഷേ എതിരാളികള്‍ പ്രതീക്ഷിക്കുന്നിടത്ത് സുനില്‍ ഛേത്രി ഉണ്ടാവില്ല. ഓരോ മൈക്രോ സെക്കന്റിനും ഫുട്ബോളിന് വില നല്കുന്ന താരമാണ് ഛേത്രി. എതിര് ടീമിന്റെ താരങ്ങള്‍ക്ക് ഇടയില്‍ ഒരു ചെറിയ സ്പേസ് കണ്ടെത്തി ഛേത്രി അവിടെ ഉണ്ടാകും.അങ്ങോട്ട് പന്തെത്തിയാല്‍ ഒരു മൈക്രോസെക്കന്റ് കിട്ടിയാല്‍ ഛേത്രി ഗോള്‍ കണ്ടെത്തും. അതിനുദാഹരണമാണ് ഐഎസ്എല്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്സിനെതിരായ വിവാദമായ ഫ്രീകിക്ക് ഗോള്‍. ഛേത്രി എവിടെയാണ് നില്‍ക്കുന്നതെന്ന് സഹതാരങ്ങള്‍ക്ക് മാത്രമെ അറിയാന്‍ കഴിയു. ഗോള്‍ പോസ്റ്റിലേക്കുള്ള ദൂരം കൃത്യമായി കണക്കാക്കിയാണ് ഓരോ തവണയും ഛേത്രി കിക്കുകള്‍ എടുക്കുന്നത്. പലപ്പോഴും ഛേത്രിയില്‍ നിന്നും ഗോള്‍ വഴങ്ങിയ എതിര് ടീം അംഗങ്ങള്‍ പരസ്പരം ചോദിക്കുന്നത് ആ താരം എങ്ങനെ അവിടെ വന്നു എന്നാണ്.
യൂറോപ്പില്‍ പല രാജ്യത്തിന്റെ താരങ്ങള്‍ ക്ലബുകളില്‍ ഒന്നിച്ചു കളിക്കുന്നു. രാജ്യാന്തര ടീമിലേക്ക് വരുമ്പോള്‍ ടീമിന്റെ തന്ത്രം മാത്രം പൊരുത്തപ്പെട്ടാല്‍ മതി. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് അവരുടെ എതിരാളികളെ അറിയില്ല.എതിരാളികളെ കൂടുതല്‍ പഠിച്ച് വന്ന ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം ജയിക്കുന്നത്.എന്നാല്‍ അടുത്തിടെ ഇന്ത്യ തോല്‍പ്പിച്ച എതിരാളികള്‍ പലരും മികച്ച ടീമുകളുമായി മത്സരിച്ച് തന്ത്രങ്ങള്‍ രൂപപ്പെടുത്തിയവരാണ്.അടുത്തിടെ ഇന്ത്യയുടെ പ്രധാന എതിരാളികളായി വന്ന ലെബനനെ പോലുള്ള ടീമുകള്‍ ഫുട്ബോള്‍ കളിക്കുന്നത് ഖത്തര്‍,കുവൈറ്റ് പോലുള്ള ശക്തരായ ടീമുകള്‍ക്കെതിരായാണ്.ഇന്ത്യയെ സംബന്ധിച്ച് കരുത്തരായ എതിരാളികളാണ് ലെബനന്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും സാഫ് കപ്പിലുമായി ഇന്ത്യ മൂന്ന് തവണ ലെബനനെ തോല്‍പ്പിച്ചത് അതിനാല്‍ തന്നെ മികച്ച നേട്ടമാണ്. 99 എന്ന റാങ്കില്‍ ഇന്ത്യ എത്തിയതില്‍ ഛേത്രിയുടെ പങ്ക് വലുതാണ്.
ഛേത്രിയുടെ കരിയറില്‍ വിദേശ ഫുട്ബോളില്‍ കളിക്കാനായതാണ് നേട്ടമായത്. ഐഎസ്എല്ലില്‍ ആദ്യ രണ്ട് സീസണുകളിലും കളിക്കാതിരിന്നിട്ടും ഛേത്രിയാണ് ഗോള്‍ വേട്ടക്കാരില്‍ മുന്നിലുള്ള താരം.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറച്ച് മത്സരങ്ങളില്‍ കളിക്കാതിരുന്നാല്‍ അദ്ദേഹത്തിന് സമ്മര്‍ദ്ദം വരും.39-ാം വയസിലും സുനില്‍ ഛേത്രി തന്റെ ടീമിലെ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നായകനെന്ന നിലയില്‍ തന്റെ പരിശീലകനും സഹകളിക്കാര്‍ക്കും ആത്മവിശ്വാസം നല്കുന്നു.ഒരു മത്സരത്തില്‍ പോലും ഛേത്രിയെ പുറത്തിരുത്താന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിരുന്നില്ല.ഒരു ഫുട്ബോളര് എന്ന നിലയില്‍ തന്റെ കരിയറില്‍ നേടാന്‍ കഴിയുന്നതിന്റെ പരമാവധി നേട്ടങ്ങളുടെ നെറുകയിലാണ് സുനില്‍ ഛേത്രി.പക്ഷെ അപ്പോഴും വിരമിക്കല്‍ എന്നത് ഛേത്രിയുടെ ചിന്തയില്‍ പോലുമില്ലാതിരുന്നിട്ടും പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് കാരണമെന്താണെന്നു വ്യക്തമല്ല.